ഓഗസ്റ്റ് മൂന്ന് ദേശീയ അവയവദാന ദിനത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (കെ- സോട്ടോ) കോളേജ് വിദ്യാര്‍ഥികള്‍ക്കും പ്ലസ് വണ്‍- പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കുമായി പോസ്റ്റര്‍ ഡിസൈന്‍ മത്സരം സംഘടിപ്പിക്കുന്നു. ‘ജീവനേകാം ജീവനാകാം’ എന്നതാണ് വിഷയം. അവയവദാനത്തിന്റെ മഹത്തായ സന്ദേശം സമൂഹത്തില്‍ എത്തിക്കുക എന്നതാണ് മത്സരത്തിന്റെ പ്രധാന ലക്ഷ്യം. ഒന്നാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് 8,000 രൂപയും രണ്ടാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് 6,000 രൂപയും മൂന്നാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് 4,000 രൂപയും ലഭിക്കും. സമ്മാനാര്‍ഹരായ മത്സരാര്‍ഥികളെ ഓഗസ്റ്റ് മൂന്നിന് കെ- സോട്ടോയുടെ സോഷ്യല്‍ മീഡിയാ പേജുകളിലൂടെ പ്രഖ്യാപിക്കും. തെരഞ്ഞെടുത്ത പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയാ പേജുകളില്‍ പബ്ലിഷ് ചെയ്യും. Read Also: ട്രാവൽ ആൻഡ് ടൂറിസത്തിൽ എം ബി എ; സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാംമത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ പോസ്റ്റര്‍ ഡിസൈനുകള്‍ ജൂലൈ 30-നകം ed.ksotto@gmail.com, cru.ksotto@gmail.com എന്ന ഇ-മെയില്‍ ഐഡിയിലേക്ക് അയച്ചു നല്‍കണം. മത്സരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്: ksotto.kerala.gov.in , ഫോണ്‍: 0471: 2528658, 2962748.The post ദേശീയ അവയവദാന ദിനത്തോട് അനുബന്ധിച്ച് പോസ്റ്റര് ഡിസൈന് മത്സരം; ആർക്കൊക്കെ പങ്കെടുക്കാം എന്നറിയാം appeared first on Kairali News | Kairali News Live.