രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവം: ചികിത്സയിൽ കഴിഞ്ഞ സ്ഥാപന ഉടമ മരിച്ചു

Wait 5 sec.

കോട്ടയം രാമപുരത്ത് ജ്വല്ലറിയിൽ കയറി തീകൊളുത്തിയതോടെ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞ സ്ഥാപന ഉടമ മരിച്ചു. രാമപുരം കണ്ണനാട്ട് ജ്വല്ലറി ഉടമ കണ്ണനാട്ട് കെ പി അശോകനാണ് (55) മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി രാമപുരം ഇളംതിരുത്തിയിൽ തുളസീദാസിനെ (ഹരി 59) കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഞായറാഴ്ച മെജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനിരിക്കെയാണ് അശോകൻ മരിച്ചത്. ഇതോടെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയാകും കോടതിയിൽ ഹാജരാക്കുകയെന്ന് രാമപുരം പൊലീസ് അറിയിച്ചു.ALSO READ: ‘അതു പോയി ഞാനും പോകുന്നു’; അതുല്യയുടെ മരണത്തിന് പിന്നാലെ ഭർത്താവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെശനിയാഴ്ച രാവിലെ 10.30 നാണ് സംഭവം നടന്നത്. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാട് സംബന്ധിച്ച്‌ ഇരുവരും തമ്മിലുണ്ടായ തർക്കമാണ് സംഭവത്തിന് പിന്നിലെന്ന്‌ പൊലീസ്‌ പറഞ്ഞു. രാമപുരത്ത് കൺസ്ട്രക്ഷൻ ബിസിനസ് നടത്തിവരുന്ന തുളസീദാസ്‌ അശോകന്റെ രാമപുരത്തെ വീടിന്‌ സമീപം കെട്ടിടം നിർമ്മിച്ചതിൻ്റെ പണം നൽകാത്തതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ഇതേ കെട്ടിടം വാടകയ്‌യ്‌ക്ക്‌ എടുത്ത്‌ തുളസീദാസ്‌ ഹാർഡ്‌വെയർ സ്ഥാപനം നടത്തിയിരുന്നു. അശോകൻ കരാർ വ്യവസ്ഥകൾ ലംഘിച്ചതോടെ തുളസീദാസ്‌ സ്ഥാപനം നിർത്തി. പിന്നീട്‌ കെട്ടിടം നിർമ്മിച്ചതിന്റെ പണം ആവശ്യപ്പെട്ട് പലതവണ സമീപിച്ചെങ്കിലും കിട്ടാതായതോടെയാണ്‌ തർക്കങ്ങൾ രൂക്ഷമായത്.ഇതു സംബന്ധിച്ച് രാമപുരം പൊലീസിൽ പരാതിയും പാലാ കോടതിയിൽ സിവിൽ കേസുകളും നടന്നുവരികയാണ്‌. ഇതിനിടെ തുളസീദാസ്‌ പിഴക് ഭാഗത്ത് കടമുറിയോട് കൂടിയ ഇരുനില വീട് വാടകയ്ക്ക് എടുത്ത്‌ കച്ചവടം ആരംഭിക്കാൻ നീക്കം തുടങ്ങി. ഇത്‌ അശോകൻ തടസപ്പെടുത്തിയത്‌ അറിഞ്ഞ തുളസീദാസ് ശനിയാഴ്ച രാവിലെ ജ്വല്ലറിയിൽ എത്തി കൈയിൽ കരുതിയ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.The post രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവം: ചികിത്സയിൽ കഴിഞ്ഞ സ്ഥാപന ഉടമ മരിച്ചു appeared first on Kairali News | Kairali News Live.