പാഞ്ഞു പോകുന്ന ബൈക്കിൽ എണീറ്റ് നിന്ന് കൈവീശി യാത്ര ചെയ്ത് യുവാവ്; വൈറലായി വീഡിയോ – പരക്കെ വിമർശനം

Wait 5 sec.

അശ്രദ്ധ മൂലമുള്ള അപകടങ്ങൾ തുടർക്കഥയാകുന്ന വർത്തകൾക്കിടെ, ഓടിക്കൊണ്ടിരിക്കുന്ന ഇരുചക്ര വാഹനത്തിൽ എണീറ്റ് നിന്ന് കൈകൾ വിടർത്തി സാഹസികത കാണിച്ച് യുവാവ്. കന്യാകുമാരി ജില്ലയിലെ നാഗർകോവിൽ – തിരുവനന്തപുരം ദേശീയപാതയിലെ വെള്ളിക്കോട് ഭാഗത്താണ് സംഭവം. റോഡിലൂടെ ഇരുചക്ര വാഹനം ഓടിക്കുന്ന മൂന്ന് യുവാക്കളിൽ ഒരാൾ എഴുന്നേറ്റു നിന്ന് കൈകൾ വിടർത്തി സാഹസിക യാത്ര ചെയ്യുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. മൂന്ന് യുവാക്കളിൽ മധ്യത്തിൽ ഇരുന്ന യുവാവാണ് ബൈക്ക് ഓടിക്കൊണ്ട് ഇരിക്കുന്നതിനിടെ എ‍ഴുന്നേറ്റ് നിന്ന് കൈകൾ വീശിയത്. ALSO READ; വയനാടിനായി ഞങ്ങൾ പിരിച്ച ഫണ്ടിന്റെ കണക്കിതാ.. നിങ്ങൾ പിരിച്ച് മുക്കിയതിന്റെ കണക്കവതരിപ്പിക്കാൻ ധൈര്യമുണ്ടോ യൂത്ത് കോൺഗ്രസേ? വെല്ലുവിളിയുമായി ഡിവൈഎഫ്ഐഏറെ നേരമിത് തുടരുകയും ചെയ്തു. യുവാവ് എഴുന്നേറ്റ് നിൽക്കുമ്പോൾ തന്നെ ബൈക്ക് അതിവേഗത്തിൽ വാഹനങ്ങളെ ഓവർടേക്ക് ചെയ്യുന്നതും വീഡിയോയിൽ കാണാം. തിരക്കേറിയ റോഡിലായിരുന്നു ഈ സാഹസികത കാണിച്ചത്. ഇവർ ഹെൽമറ്റും ധരിച്ചിട്ടില്ല. പിന്നിൽ വാഹനമോടിച്ച ആളുകൾ ഇത് മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് ദൃശ്യങ്ങൾ വൈറലായത്. നിരവധി പേർ യുവാക്കളുടെ നടപടിയെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. keywords: Reckless driving, Tamil nadu, bike passengers. viral videoThe post പാഞ്ഞു പോകുന്ന ബൈക്കിൽ എണീറ്റ് നിന്ന് കൈവീശി യാത്ര ചെയ്ത് യുവാവ്; വൈറലായി വീഡിയോ – പരക്കെ വിമർശനം appeared first on Kairali News | Kairali News Live.