വിതുരയിൽ രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് കോൺഗ്രസ് സമരം. മെഡിക്കൽ കോളേജിൽ എത്തിക്കാൻ വൈകിയതോടെ രോഗിയായ ആദിവാസി യുവാവ് മരിച്ചു. വിതുര സ്വദേശി ബിനു(44) ആണ് മരിച്ചത്. രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞു കോൺഗ്രസ് മണ്ഡലം കമ്മിറ്റിയാണ് സമരം നടത്തിയത്. ALSO READ: ‘തരൂരിന്റെ സിരകളിൽ കോൺഗ്രസിന്റെ രക്തമല്ല, പാർട്ടി വിടണം എന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്’; തരൂരിനെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപിതിരുവനന്തപുരം വിതുര ആശുപത്രിക്ക് മുന്നിലായിരുന്നു സമരം. ബന്ധുക്കൾ പറഞ്ഞിട്ടും ആംബുലൻസ് വിടാൻ പ്രവർത്തകർ തയാറായില്ല. ഇതോടെ അരമണിക്കൂറോളം വൈകിയാണ് രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞത്. എന്നാൽ രോഗി മരിക്കുകയായിരുന്നു. ആംബുലൻസ് തടഞ്ഞവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബിനുവിന്റെ ബന്ധുക്കൾ പറഞ്ഞു.ENGLISH SUMMARY: Congress protests by blocking an ambulance carrying a patient in Vithura. A tribal youth died after being delayed in taking him to the medical college. The deceased was Binu (44), a native of Vithura. The Congress Mandal Committee held a protest by blocking the ambulance carrying the patient. The protest was held in front of Vithura Hospital in Thiruvananthapuram. The activists refused to release the ambulance despite the relatives’ request. Due to this, the patient was taken to the hospital after a delay of about half an hour. However, the patient died. Binu’s relatives said that strict action should be taken against those who blocked the ambulance.The post വിതുരയിൽ രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് കോൺഗ്രസ് സമരം; ആദിവാസി യുവാവിന് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.