കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ച ഇന്നത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. പുതുക്കിയ മഴ സാധ്യത പ്രവചനമനുസരിച്ച് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് (ജൂലൈ 20 ) ശക്തമായ മഴ ഉണ്ടാകാൻ സാധ്യത. നേരത്തെ പ്രഖ്യാപിച്ചിരുന്ന പച്ച അലർട്ട് (നേരിയ-ഇടത്തരം മഴ) മഞ്ഞ അലർട്ട് ആയിട്ടുണ്ട്.എല്ലാ ജില്ലകളിലും കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് , കണ്ണൂർ, കാസർകോട് എന്നീ 9 ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുമാണ് നേരത്തെ പ്രഖ്യാപിച്ചത്. ഇതിൽ മാറ്റമില്ലാതെ തുടരും.ALSO READ: സ്വകാര്യബസുകളുടെ മത്സര ഓട്ടത്തില്‍ പൊലിഞ്ഞത് ഒരു ജീവൻ; ഡിവൈഎഫ്ഐ പ്രവർത്തകർ സ്വകാര്യ ബസുകൾ തടയുംഅതേസമയം അപകടകരമായ രീതിയിലെ ജലനിരപ്പിനെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ മണിമല (തോണ്ട്ര – വള്ളംകുളം സ്റ്റേഷൻ – ജലനിരപ്പ് ഉയരുന്നു) ,കാസർഗോഡ് ജില്ലയിലെ മൊഗ്രാൽ (മധുർ സ്റ്റേഷൻ- ജലനിരപ്പ് ഉയരുന്നു) എന്നീ നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും അറിയിച്ചു.The post തിരുവനന്തപുരം, കൊല്ലം ജില്ലക്കാർ ആശ്വസിക്കാൻ വരട്ടെ; മഴ മുന്നറിയിപ്പിൽ മാറ്റമുണ്ട്; ശ്രദ്ധിക്കുക appeared first on Kairali News | Kairali News Live.