കിടിലൻ പ്ലാനുമായി ബി എസ് എൻ എൽ. മറ്റ് മുൻനിര ടെലികോം കമ്പനികളൊന്നും തരാത്ത വാലിഡിറ്റിയിലും വിലക്കുറവിലുമാണ് ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപ്പെടുന്ന പ്ലാൻ ബി എസ് എൻ എൽ അവതരിപ്പിച്ചത്. 80 ദിന പ്ലാൻ ആണ് നൽകുന്നത്.പ്രീ പെയ്ഡ് പ്ലാന്‍ ആണിത്. വിലയാകട്ടെ 500 രൂപയിലും താഴെയും. പ്രതിദിനം 2GB ഹൈ-സ്പീഡ് ഡാറ്റ ലഭിക്കും. ഈ പാക്കേജിന്റെ വില 485 രൂപ മാത്രമാണ്. അതായത് ദിവസം വെറും ആറ് രൂപ നിരക്കില്‍ അണ്‍ലിമിറ്റഡ് ടെലികോം സേവനങ്ങള്‍ സ്വന്തമാക്കാം. 80 ദിവസത്തേക്ക് മൊത്തം 160 ജിബി ഇന്റര്‍നെറ്റ് ലഭിക്കും. ഹൈ സ്പീഡ് ഡാറ്റ ഉപയോഗിച്ചു കഴിഞ്ഞാൽ കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് വേഗത 40 Kbps ആയി കുറയും.Read Also: അവധി ദിവസമായതുകൊണ്ട് സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? പോകുന്നതിന് മുന്നേ ഇന്നത്തെ വില അറിഞ്ഞിരിക്കൂഇന്ത്യയിലെ ഏത് നെറ്റ്വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ ഈ പാക്കിലുണ്ട്. ലോക്കല്‍, എസ് ടി ഡി കോളുകൾ ഉൾപ്പെടെയാണ്. റോമിങിലായിരിക്കുമ്പോൾ ഔട്ട്ഗോയിങ് സേവനങ്ങള്‍ ലഭിക്കും. The post വിലയോ തുച്ഛം ഗുണമോ മെച്ചം; 80 ദിന പ്ലാനുമായി ബി എസ് എൻ എൽ, പ്രതിദിനം 2ജിബി ഡാറ്റ appeared first on Kairali News | Kairali News Live.