നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഇലക്ട്രിക്കൽ, ടർണിങ്, വെൽഡിംഗ് വിഭാഗങ്ങളിൽ ട്രേഡ്‌സ്മാൻ തസ്തികകളിലെ താൽക്കാലിക ഒഴിവുകളിലേക്ക് 23ന് സ്കൂളിൽ അഭിമുഖം നടക്കും. ബന്ധപ്പെട്ടവിഷയത്തിൽ നേടിയ ടി എച്ച്എസ്എൽസി/ ഐറ്റിഐ/വിഎച്ച്എസ്ഇ അടിസ്ഥാന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. താൽപ്പര്യമുള്ളവർ അസൽ യോഗ്യതാസർട്ടിഫിക്കറ്റുകൾ സഹിതം ജൂലായ് 23 രാവിലെ 10 ന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0472-2812686, 9400006460.