ബിഹാര്‍ വോട്ടര്‍ പട്ടിക അട്ടിമറിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിപിഐ എം

Wait 5 sec.

ബിഹാര്‍ വോട്ടര്‍ പട്ടിക അട്ടിമറിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ ഓഗസ്റ്റ് 8ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിപിഐ എം പൊളിറ്റ് ബ്യൂറോ. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ മറവില്‍ പൗരത്വം പരിശോധിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്യുന്നതെന്നും ഭരണഘടനാ അവകാശങ്ങള്‍ക്ക് പുറത്തുളള നടപടിയാണിത് ഇതെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിലൂടെ അറിയിച്ചു.ന്യൂനപക്ഷങ്ങളുടെ ഉള്‍പ്പെടെ വോട്ടവകാശം ഇല്ലാതാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഇത്തരം പ്രവണതകളിലൂടെ തെരഞ്ഞെടുപ്പ് ക്മ്മീഷന്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നതില്‍ പങ്കാളിയായി മാറുകയാണ്. എന്‍ആര്‍സി നടപടിക്രമം പിന്‍വാതിലിലൂടെ രഹസ്യമായി നടപ്പാക്കാനാണ് ശ്രമമെന്നും പ്രസ്താവനയിലൂടെ പറഞ്ഞു. ഇതിനെതിരെ ഓഗസ്റ്റ് 8ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും പൊളിറ്റ് ബ്യൂറോ അറിയിച്ചു.The post ബിഹാര്‍ വോട്ടര്‍ പട്ടിക അട്ടിമറിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിപിഐ എം appeared first on Kairali News | Kairali News Live.