അയ്യന്തോളിൽ ബൈക്ക് യാത്രികൻ ബസ് കയറി മരിച്ചത് റോഡിലെ കുഴിയില്‍ ചാടിയിട്ടല്ലെന്ന് തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. അപകടത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ച കോൺഗ്രസിന്റെയും ബി.ജെ.പിയുടേയും വാദങ്ങൾ പൊളിക്കുന്നതാണ് സി.സി.ടി.വി. ദൃശ്യങ്ങൾ.അയ്യന്തോൾ കര്‍ഷകനഗറിന് സമീപത്തുള്ള കുറിഞ്ഞിക്കാല്‍ ജംഗ്ഷനില്‍ ശനിയാഴ്ച രാവിലെ 9.15 ഓടെയായിരുന്നു അപകടം സംഭവിച്ചത്. ഫെഡറല്‍ ബാങ്ക് കുന്ദംകുളം ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജരായ തൃശൂർ എല്‍ത്തുരുത്ത് സ്വദേശ് ഏബല്‍ ചാക്കോ പോളാണ് അപകടത്തില്‍ മരിച്ചത്. കുന്ദംകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെയായിരുന്നു അപകടം. നിയന്തണം വിട്ട ബൈക്ക് ബസിന് അടിയിലേക്ക് പോവുകയായിരുന്നു.ALSO READ: ഒറ്റപ്പാലത്ത് നിയന്ത്രണം വിട്ട പിക്കപ്പ് നിർത്തിയിട്ട സ്കൂട്ടറുകൾ ഇടിച്ചു തകർത്തുഅപകടമരണവും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന നിലപാടാണ് കോൺഗ്രസും ബി.ജെ.പിയും സ്വീകരിച്ചത്. കോർപ്പറേഷൻ മേയർ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഒരു മണിക്കൂറിലേറെ റോഡില്‍ കുത്തിയിരുന്ന പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്താണ് നീക്കിയത്.അപകടത്തിന്റെ സി.സി.ടി.വി വിഷ്വലുകൾക്കൊപ്പം പുറത്തുവന്നത് പ്രതിഷേധക്കാരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ കൂടിയാണ്.The post അയ്യന്തോളിൽ ബൈക്ക് യാത്രികൻ ബസ് കയറി മരിച്ച സംഭവം; അപകടമുണ്ടായത് റോഡിലെ കുഴിയില് വീണല്ലെന്ന് തെളിയിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ പുറത്ത് appeared first on Kairali News | Kairali News Live.