‘വിഫ’ ഇഫറ്റ്; ഈ എട്ട് ജില്ലകളിൽ മഴ തകർക്കും

Wait 5 sec.

സംസ്ഥാനത്ത് ഇന്നും ശക്തമായ മ‍ഴയ്ക്ക് സാധ്യത. 8 ജില്ലകളിൽ ഇന്ന് മ‍ഴമുന്നറിയിപ്പ് നിലനിൽക്കുണ്ട്. പത്തനംതിട്ട, ആലപ്പു‍ഴ, കോട്ടയം, ഇടുക്കി, കോ‍ഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട ‘വിഫ’ ചുഴലിക്കാറ്റ് ചക്രവാതചുഴിയായി ദുർബലപ്പെട്ട് വടക്കൻ ബംഗാൾ ഉൾക്കടലിലേക്ക് പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ, കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മ‍ഴയ്ക്കൊപ്പം ശക്തമായ കാറ്റിന് സാധ്യതയുള്ളതായും മുന്നറിയിപ്പിൽ പറയുന്നു. തീര പ്രദേശത്തും, മലയോര പ്രദേശത്തും പ്രത്യേക ജാഗ്രത നിർദേശം നിലനിൽക്കുന്നുണ്ട്.നാളെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട,​ കോട്ടയം,​ ഇടുക്കി,​ എറണാകുളം,​ തൃശൂർ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യതയുണ്ട്.ALSO READ: സംസ്ഥാന ടൂറിസം വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ‘മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍’ രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്ക് നാളെ തുടക്കം25 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും 26 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും 27 ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കാൻ സാധ്യത.The post ‘വിഫ’ ഇഫറ്റ്; ഈ എട്ട് ജില്ലകളിൽ മഴ തകർക്കും appeared first on Kairali News | Kairali News Live.