‘ഇടവേളകളില്ലാത്ത സമരജീവിതം കൊണ്ട് ഇതിഹാസമായി മാറിയ വി എസ്’; അനുസ്മരിച്ച് പ്രവാസ ലോകം

Wait 5 sec.

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അനുസ്മരിച്ചു പ്രവാസ ലോകം. ഷാർജ മാസിന്റെ നേതൃത്വത്തിൽ ഷാർജയിൽ വി എസ് അനുസ്മരണം സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ചാണ് അനുസ്മരണ യോഗം സംഘടിപ്പിച്ചത്. വിവിധ പ്രവാസി സംഘടനകളും നേതാക്കളും വി എസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, മാസ് ജനറൽ സെക്രട്ടറി ബിനു കോറോം , മാസ് ആക്ടിങ് പ്രസിഡന്റ് പ്രമോദ് മടിക്കൈ, ഇൻകാസ് പ്രതിനിധി പുന്നക്കൻ മുഹമ്മദലി , വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവർ ഇ വി എസിനെ അനുസ്മരിച്ചു സംസാരിച്ചു. പ്രവാസികൾക്ക് വേണ്ടി ഒട്ടേറെ ക്ഷേമ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കിയ നേതാവായിരുന്നു വി എസെന്ന് മാസ് ജനറൽ സെക്രട്ടറി ബിനു കോറോം പറഞ്ഞു.ALSO READ: ഇന്ന് കർക്കടകവാവ്; പാപനാശത്ത് 
വൻതിരക്ക്, വിപുലമായ സൗകര്യങ്ങൾ ഒരുക്കി വിവിധ വകുപ്പുകൾപ്രവാസികളെ ചേർത്ത് പിടിച്ച ഭരണാധികാരിയായിരുന്നു വി എസ് എന്ന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ചേർന്ന അനുസമരണ യോഗം അഭിപ്രായപ്പെട്ടു. ഇടവേളകളില്ലാത്ത സമരജീവിതം കൊണ്ട് ഇതിഹാസമായി മാറിയ വി എസിന്റെ നിര്യാണം ഇന്ത്യൻ രാഷ്ട്രീയത്തിലെ നികത്താനാവാത്ത നഷ്ടമാണ് എന്നും യോഗം അഭിപ്രായപ്പെട്ടു.The post ‘ഇടവേളകളില്ലാത്ത സമരജീവിതം കൊണ്ട് ഇതിഹാസമായി മാറിയ വി എസ്’; അനുസ്മരിച്ച് പ്രവാസ ലോകം appeared first on Kairali News | Kairali News Live.