വംശീയ ആക്രമണം; അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരനെ നഗ്നനാക്കി ക്രൂര മർദനം

Wait 5 sec.

അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം. നാല്‍പതുകാരനെ കൂട്ടം ചേർന്ന് ആക്രമിച്ച് നഗ്നനാക്കി വഴിയിലുപേക്ഷിക്കുകയായിരുന്നു. അയർലൻഡ് തലസ്ഥാനമായ ഡബ്ലിന് സമീപത്തുള്ള ടാലറ്റില്‍ ആണ് സംഭവം. കുട്ടികൾക്കളെ ആക്രമിച്ചു എന്നുള്ളതായിരുന്നു ഇയാൾക്ക് നേരെ വന്ന ആരോപണം. എന്നാല്‍ ആക്രമണം നടന്നതിന്റെ കാരണം വംശീയ വിദ്വേഷമാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. അക്രമിക്കപ്പെട്ടയാൾ ആഴ്ചകൾ മാത്രമേ ആകുന്നുള്ളു അയര്‍ലന്‍ഡിലേക്കെത്തിയിട്ട്. ജൂലൈ 19ന് ഡബ്ലിൻ 24ലെ ടാലറ്റിലെ പാർക്ക്ഹിൽ റോഡിലാണ് ഇയാൾ ആക്രമിക്കപ്പെടുന്നത്. കാലിനും കൈയ്യിലും മുഖത്തും സാരമായ പരിക്കുകളുണ്ട്. വഴിയിലുപേക്ഷിക്കപ്പെട്ട ഇയാളെ പ്രദേശവാസികളാണ് ആശുപത്രിയിലെത്തിച്ചത്. ALSO READ: ‘ഉറങ്ങിക്കിടക്കുമ്പോൾ ബലാത്സംഗം ചെയ്തു’; ഭർത്താവിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബ്രിട്ടനിലെ മുൻ വനിതാ എം.പിസംഭവവുമായി ബന്ധപ്പെട്ട് ഐറിഷ് ടൈംസ് പങ്കുവച്ച റിപ്പോര്‍ട്ടിലും വംശീയ ആക്രമണം എന്ന പരാമര്‍ശമുണ്ട്. സോഷ്യൽ മീഡിയയിൽ വാർത്ത ഇന്ത്യക്കാരെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങൾ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു .ALSO READ: ഗാസയിൽ പോഷകാഹാരക്കുറവ് മൂലം കുഞ്ഞുങ്ങൾ മരിച്ച് വീഴുന്നു; 48 മണിക്കൂറിനിടെ കുട്ടികളടക്കം 33 മരണംThe post വംശീയ ആക്രമണം; അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരനെ നഗ്നനാക്കി ക്രൂര മർദനം appeared first on Kairali News | Kairali News Live.