ഇന്ന് കർക്കടകവാവ്; പാപനാശത്ത് 
വൻതിരക്ക്, വിപുലമായ സൗകര്യങ്ങൾ ഒരുക്കി വിവിധ വകുപ്പുകൾ

Wait 5 sec.

ഇന്ന് കർക്കടകവാവ്. തിരുവനന്തപുരം ജില്ലയിൽ വർക്കല പാപനാശം ബീച്ച്, തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലാണ് പിതൃദർപ്പണം പ്രധാനമായും നടക്കുക. വർക്കല നഗരസഭയും ദേവസ്വം ബോർഡും വിവിധ വകുപ്പുകളും ചേർന്ന് വിപുലമായ സൗകര്യങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്. പാപനാശം തീരത്ത് 31 ലൈഫ് ഗാർഡുകളെ നിയോഗിച്ചിട്ടുണ്ട്. പൊലീസ്, എക്സൈസ്, ഫയർഫോഴ്സ്, കെഎസ്ഇബി എന്നിവയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. ക്രമസമാധാന പാലനത്തിനും ഗതാഗത നിയന്ത്രണത്തിനുമായി 500 പൊലീസുകാരെ നിയോഗിച്ചു. അഗ്നിരക്ഷാസേനയുടെ സ്കൂബാ ടീം, ആംബുലൻസുകൾ എന്നിവയുടെ സേവനവുമുണ്ട്.തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ ഒരു സമയം 3500 പേർക്ക് ബലിതർപ്പണം നടത്താൻ കഴിയും വിധം 9 മണ്ഡപങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. 60 പുരോഹിതരും 200 ദേവസ്വം സ്പെഷ്യൽ ഡ്യൂട്ടി ഉദ്യോഗസ്ഥരും ചടങ്ങുകൾക്ക് നേതൃത്വം നൽകും. പുലർച്ചെ 2.30 മുതൽ ബലിതർപ്പണം ആരംഭിച്ചു. പാപനാശത്ത് ദേവസ്വം ബലിമണ്ഡപത്തിലാണ് ചടങ്ങുകൾ പ്രധാനമായി നടത്തുകയെങ്കിലും തിരക്ക് കണക്കാക്കി പ്രത്യേക പന്തൽ കൂടി നിർമ്മിച്ചിട്ടുണ്ട്. കടൽക്ഷോഭസാധ്യത കണക്കിലെടുത്ത് കൂടുതൽ ലൈഫ് ഗാർഡുകളെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര അരുവിപ്പുറം ക്ഷേത്രത്തിലും, ശംഖുമുഖം തീരത്തും ഉൾപ്പടെ വിവിധ ഇടങ്ങളിൽ ബലിതർപ്പണത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത് ഗതാഗത നിയന്ത്രണവും സുരക്ഷയ്ക്ക് പോലീസിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.തിരുന്നാവായ ശ്രീ നവാമുകുന്ദാ ക്ഷേത്രത്തിൽ കർക്കിടക മാസ വാവുബലി പുലർച്ചെ രണ്ടു മണിയോടെ ആരംഭിച്ചു. പതിനാറ് കർമ്മികളുടെ കാർമ്മികത്വത്തിലാണ് ബലികർമ്മങ്ങൾ നടക്കുന്നത്. പിതൃസ്മരണയിൽ ആയിരത്തോളം പേരാണ് ബലിതർപ്പണത്തിനെത്തിയത്. ഗാന്ധിസ്മാരകത്തിലും അമ്പലത്തിന്റെ കിഴക്കേ നടയിലും സാധാരണയുള്ള രശീതി കൗണ്ടറുകളിലും രജിസ്ട്രേഷൻ സൗകര്യമുണ്ട്. വിപുലമായ സൗകര്യങ്ങളും ക്ഷേത്ര പരിസരത്ത് ഒരുക്കിയിട്ടുണ്ട്ALSO READ: ‘വിഫ’ ഇഫറ്റ്; ഈ എട്ട് ജില്ലകളിൽ മഴ തകർക്കുംവ്യാഴം പുലർച്ചെ 3.30 മുതൽ കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോയിൽനിന്ന്‌ പോങ്ങുംമൂട്, പ്ലാവൂർ, കൊറ്റംപള്ളി റൂട്ടുകളിലൂടെ അരുവിക്കര ക്ഷേത്രത്തിലേക്ക് 15 മിനിറ്റ്‌ ഇടവിട്ട് ബസ് സർവീസ്‌ ഉണ്ടായിരിക്കും. The post ഇന്ന് കർക്കടകവാവ്; പാപനാശത്ത് 
വൻതിരക്ക്, വിപുലമായ സൗകര്യങ്ങൾ ഒരുക്കി വിവിധ വകുപ്പുകൾ appeared first on Kairali News | Kairali News Live.