വേഗത്തിൽ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ നിങ്ങൾക്ക് സിംപിൾ ബട്ട് പവർഫുൾ ജപ്പാൻ ട്രിക്ക് പരീക്ഷിക്കാം. ഒരു ദിവസം 10,000 ചുവടുകൾ നടക്കുന്നത് ആരോഗ്യകരമാണെന്ന് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ നമുക്ക് സ്വീകരിക്കാൻ കഴിയുന്ന ഏറ്റവും ഫലപ്രദവുമായ ഒരു ഫിറ്റ്നസ്സ് ട്രിക്കാണ് ഇന്റർവെൽ വാക്കിങ് ട്രെയിനിങ്. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് ഒരു കൂട്ടം ജാപ്പനീസ് ഗവേഷകർ ഇതിനെ കുറിച്ച് പര്യവേക്ഷണം ആരംഭിച്ചിരുന്നു.ജപ്പാനിലെ മാറ്റ്സുമോട്ടോയിലുള്ള ഷിൻഷു യൂണിവേഴ്സിറ്റി ഗ്രാജുവേറ്റ് സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ ആണ് ഇന്റർവെൽ വാക്കിങ് ട്രെയിനിങ് വികസിപ്പിച്ചെടുത്തത്. മൂന്ന് മിനിറ്റ് വേഗത്തിലുള്ള നടത്തത്തിനും മൂന്ന് മിനിറ്റ് പതുക്കെയുള്ള നടത്തത്തിനും ഇടയിൽ ആണ് ഇന്റർവെൽ വാക്കിങ് ട്രെയിനിങ് നടക്കുന്നത്. ഇതിന്റെ ആകെ ദൈർഘ്യം 30 മിനിറ്റ് മാത്രമാണ്. ഇവിടെ “വേഗത” എന്ന് ഉദ്ദേശിക്കുന്നത് നമ്മുടെ വേഗതയേറിയബുദ്ധിമുട്ടുള്ള നടത്തത്തെയാണ്. “പതുക്കെ” എന്നത് കൊണ്ട് സുഖകരവും വിശ്രമകരവുമായ നടത്തം എന്നാണ് അർഥമാക്കുന്നത്. ആഴ്ചയിൽ നാല് ദിവസം ഇങ്ങനെ ചെയ്താൽ ഏതാനും മാസങ്ങൾക്കുള്ളിൽ 10,000 ചുവടുകൾ നടന്നതിനേക്കാൾ ഫലം ലഭിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ഇതിലൂടെ ശാരീരിക ക്ഷമതയും ഹൃദയാരോഗ്യവും മെച്ചപ്പെടും.ALSO READ – ഹൃദയാഘാതം സംഭവിച്ചാൽ ആദ്യ മിനിറ്റുകളിൽ എന്തുചെയ്യണം? അറിയേണ്ടതെല്ലാംഇത് ചെയ്യുന്നതിനായി സുഖകരമായി പാടാൻ കഴിയാത്ത വിധത്തിൽ എന്നാൽ സംസാരിക്കാൻ കഴിയുന്ന വേഗതയിൽ നടക്കണം. ശേഷം വേഗത സുഖകരമായി നടക്കാൻ കഴിയുന്ന വേഗത്തിലേക്ക് കുറയ്ക്കുക. ഒരു നിശ്ചിത ദൈർഘ്യത്തേക്ക് ഈ സൈക്കിൾ തുടരുക. കുറച്ച് മിനിറ്റ് സാവധാനം നടന്ന് പൂർത്തിയാക്കുക.The post വേഗത്തിൽ ഭാരം കുറയ്ക്കണോ? പരീക്ഷിക്കാം സിംപിൾ ബട്ട് പവർഫുൾ ജപ്പാൻ ട്രിക്ക് appeared first on Kairali News | Kairali News Live.