ഭാഗികമായി തകർന്ന കെട്ടിടത്തിൽ നിന്നും സ്കൂൾ സംവിധാനം പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത് മണിക്കൂറുകൾക്കുള്ളിൽ. ജില്ലാ കളക്ടറുടെ ഉത്തരവ് വന്നതിന് പിന്നാലെയാണ് സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ജനങ്ങളിറങ്ങി സ്കൂൾ സംവിധാനം പൂർണമായും പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. ശക്തമായ മഴയെ തുടർന്ന് കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നപ്പോൾ സമരം ചെയ്യാനെത്തിയ ബിജെപിയും കോൺഗ്രസും ഈ ജനകീയ പ്രവർത്തനത്തിൽ പങ്കെടുത്തില്ല എന്നതും ശ്രദ്ധേയമാണ്കഴിഞ്ഞ ഒരാഴ്ചയിൽ അധികമായി പെയ്യുന്ന ശക്തമായ കാറ്റിലും മഴയിലും കാർത്തികപ്പള്ളിയിലെ സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന പോയപ്പോൾ അതിനെതിരെ ജനങ്ങളെ സംഘടിപ്പിച്ച പ്രതിഷേധ സമരം നടത്തി രാഷ്ട്രീയവൽക്കരിക്കുകയായിരുന്നു കോൺഗ്രസും ബിജെപിയും. മാത്രമല്ല ഈ സ്കൂൾ കെട്ടിടം അപകടകരമായ നിലയിൽ അന്ന് കണ്ടെത്തിയതിനെ തുടർന്ന് കുട്ടികളുടെ പഠനം അവിടെ നടന്നിരുന്നില്ല. ഇതൊക്കെ എല്ലാവർക്കും ബോധ്യമായിട്ടും കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ സർക്കാർ സ്കൂളിനെതിരെ സമരം ചെയ്യാനാണ് കോൺഗ്രസും ബിജെപിയും ശ്രമിച്ചത്. തൊട്ട് സമീപത്തു തന്നെ കീഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബഹുനില കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റാതിരുന്നത് ഇവിടെ വൈദ്യുതി ബന്ധം ഇല്ലാതിരുന്നതിനാലാണ്. സംഭവത്തിനുശേഷം ജില്ലാ കളക്ടർ ഇടപെട്ട് സ്കൂൾ നാളെ മുതൽ തന്നെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ കർശന നിർദേശം നൽകി. ഒപ്പം പഴയ സ്കൂൾ പൂർണ്ണമായും കുട്ടികൾ കടക്കാത്ത തരത്തിൽ നിയന്ത്രിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.ALSO READ – കേരളത്തിൻറെ മതനിരപേക്ഷ സംസ്കാരത്തിന് പോറലേൽപ്പിക്കുന്ന ഇടപെടലുകൾ എവിടെ നിന്നുണ്ടായാലും ജാഗ്രത പുലർത്തണം: സിപിഐ എംസ്കൂൾ കെട്ടിടം മാറ്റാനുള്ള നിർദ്ദേശം വന്നപ്പോൾ തന്നെ നാട്ടുകാരെ സംഘടിപ്പിച്ചുകൊണ്ട് സിപിഐഎം എസ്എഫ്ഐ ഡിവൈഎഫ്ഐ രംഗത്ത് വരികയായിരുന്നു. പിന്നീടെല്ലാം ഞൊടിയിട കൊണ്ട് സംഭവിച്ചു. പഴയ കെട്ടിടത്തിലെ ബെഞ്ചുകളും ഡസ്കുകളും അടക്കം എല്ലാ സംവിധാനങ്ങളും പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ നാട്ടുകാരെ സംഘടിപ്പിച്ച നടത്തിയ പ്രവർത്തനം വിജയം കണ്ടു. മണിക്കൂറുകൾക്ക് മുൻപായി പൂർണമായും പഴയ സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറി. അങ്ങനെ വീണ്ടും നാടിനും നാട്ടുകാർക്കും മാതൃകയാവുകയാണ് ഡിവൈഎഫ്ഐയും സിപിഎമ്മും എസ്എഫ്ഐയും. എന്നാൽ കെട്ടിടം തകർന്നു വീണപ്പോൾ സംഘർഷം ഉണ്ടാക്കാനും സമരം ചെയ്യാനും എത്തിയ കോൺഗ്രസിനെയും ബിജെപിയെയും പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ സംവിധാനം മാറ്റുന്ന ജനകീയ പ്രവർത്തനങ്ങളിൽ ഒന്നും കണ്ടില്ല. ഇന്ന് കേരളം കാണുന്നതും അതുതന്നെയാണ്. ദുരന്തങ്ങളും അപകടങ്ങളും ഉണ്ടാകുമ്പോൾ രാഷ്ട്രീയ മുതലെടുപ്പുകൾക്കായി മാത്രം എത്തുന്ന ചില രാഷ്ട്രീയ നേതാക്കളെയും പ്രവർത്തകരെയും ഇത്തരം ജനകീയ പ്രവർത്തനങ്ങളിൽ ഒന്നും കാണാറുമില്ല.The post മാതൃകയായി ഡിവൈഎഫ്ഐ: ഭാഗികമായി തകർന്ന കെട്ടിടത്തിൽ നിന്നും സ്കൂൾ സംവിധാനം പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത് മണിക്കൂറുകൾക്കുള്ളിൽ appeared first on Kairali News | Kairali News Live.