ഹൃദായഘാതം സംഭവിച്ചാൽ ആദ്യ മിനിറ്റുകളിൽ എന്തുചെയ്യണം? അറിയേണ്ടതെല്ലാം

Wait 5 sec.

ഹൃദായഘാതം സംഭവിച്ചാൽ ആദ്യ മിനിറ്റുകളിൽ എന്തുചെയ്യണം? ഇത് നമ്മൾ പലപ്പോഴും ആലോചിക്കാറില്ല. ഇന്ത്യയിൽ ഓരോ 33 സെക്കൻഡിലും ഹൃദയാഘാതന്നെ തുടർന്ന് ഒരാൾ മരിക്കുന്നു എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഹൃദായഘാതം സംഭവിക്കുന്നത് വരെ ഇതൊന്നും നമ്മുക്ക് അനുഭവിക്കേണ്ടി വരില്ല എന്നും നമ്മൾ ചിന്തിക്കാറുണ്ട്.ലോകത്ത ഉണ്ടാകുന്ന മരണങ്ങളുടെ ഒരു പ്രധാന കാരണം ഹൃദ്രോഗമാണെന്നാണ് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നത്. ഓരോ വർഷവും 17.9 ദശലക്ഷം പേർ ഇത് മൂലം മരണപ്പെടുന്നു. ഹൃദയാഘാതത്തെ തു‌ടർന്ന് മരിക്കുന്ന ചെറുപ്പക്കാരുടെ സംഖ്യ വർദ്ധിക്കുന്നതും ആശങ്കാജനകമാണ്. ഹൃദയാഘാതം മൂലം ചികിത്സ തേടുന്ന രോഗികളിൽ 28% ത്തിലധികം പേർ 40 വയസ്സിന് താഴെയുള്ളവരും 15% പേർ 30 വയസ്സിന് താഴെയുള്ളവരുമാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ പഠനം സൂചിപ്പിക്കുന്നു.ALSO READ – കൈകാലുകളിൽ തരിപ്പും പുകച്ചിലും ഒക്കെ ഉണ്ടാകാറുണ്ടോ ? അവഗണിക്കല്ലേ; ഈ രോഗങ്ങളുടെ തുടക്കമാകാംഹൃദയാഘാതം എപ്പോഴും നെഞ്ചുവേദനയോടെ ആരംഭിക്കണമെന്നില്ല എന്നാണ് വിദ്​ഗധർ പറയുന്നത്. ശ്വാസതടസ്സം, ക്ഷീണം അല്ലെങ്കിൽ തലകറക്കം, ഓക്കാനം തുടങ്ങിയവയാണ് ഹൃദയാഘാതത്തിന്റെ മറ്റ് ലക്ഷണങ്ങൾ. ലക്ഷണങ്ങൾ അനുഭവപ്പെടുമ്പോൾ ഹൃ‌ദയാഘാതമാണെന്ന് തോന്നുകയാണെങ്കിൽ ഡോക്ടർ പ്രിസ്ക്രൈബ് ചെയ്ത ആസ്പിരിൻ ​ഗുളികയോ നൈട്രോഗ്ലിസറിൻ ഗുളികയോ കഴിക്കാം. ഇത് കൂടാതെ അടിയന്തരമായി വൈദ്യ സഹായവും തേടണം. വ്യക്തിക്ക് പൾസ് ഇല്ലെങ്കിൽ ഉടൻ തന്നെ സിപിആർ നൽകുകയും വേണം‌.ALSO READ – താരൻ ശല്യമോ? ഈ വഴികൾ പരീക്ഷിച്ച് നോക്കൂ, ഫലം ഉറപ്പ്മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.The post ഹൃദായഘാതം സംഭവിച്ചാൽ ആദ്യ മിനിറ്റുകളിൽ എന്തുചെയ്യണം? അറിയേണ്ടതെല്ലാം appeared first on Kairali News | Kairali News Live.