ഇതാ, 20,000 രൂപയില്‍ താഴെയൊരു കിടിലന്‍ സാംസങ് ഫോണ്‍; ഉഗ്രന്‍ ക്യാമറയും മറ്റ് ഫീച്ചേഴ്‌സും

Wait 5 sec.

സാംസങ് ഗാലക്സി എഫ് 36 5ജി മോഡൽ ഇന്ത്യയിൽ പുറത്തിറക്കി. എഫ്-സീരീസ് ശ്രേണിക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ് ഇത്. 20,000 രൂപയില്‍ താഴെ ബജറ്റ് സൗഹൃദമാണ് ഈ സ്മാര്‍ട്ട്ഫോണ്‍. വില കുറവാണെങ്കിലും ഉയര്‍ന്ന നിലവാരമുള്ള ഫീച്ചറുകളാണ് ഫോണിനുള്ളത്.ഫുള്‍ HD+ റെസല്യൂഷനും 120 Hz റിഫ്രഷ് റേറ്റും ഉള്ള 6.7 ഇഞ്ച് സൂപ്പര്‍ AMOLED സ്‌ക്രീനാണ് ഗാലക്സി F36 5G-യുടെ സവിശേഷത. മിനുസമാര്‍ന്ന സ്‌ക്രീനും തിളക്കമുള്ള നിറവുമാണ്. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ ആണ് സ്‌ക്രീന്‍. ഇത് ഫോണിന് ഈട് നൽകുന്നു.Read Also: വമ്പന്‍ ക്രിപ്‌റ്റോ സുരക്ഷാവീഴ്ച; കോയിന്‍ ഡിസിഎക്‌സിന് നഷ്ടപ്പെട്ടത് 368 കോടി രൂപExynos 1380 ചിപ്സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. ഗ്രാഫിക്സിനായി Mali-G68 MP5 GPU ഉണ്ട്. തണുപ്പ് നിലനിര്‍ത്താന്‍ വേപ്പര്‍ ചേമ്പറും സജ്ജമാണ്. മികച്ച ദൈനംദിന, ഗെയിമിങ് പ്രകടനത്തിനായി ഫോണിന് 8GB റാമും 256GB സ്റ്റോറേജും ഉണ്ട്. പിന്നില്‍ ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമുണ്ട്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനും (OIS) 4K വീഡിയോ ശേഷിയുമുള്ള 50MP സെന്‍സറാണ് പ്രധാന ക്യാമറ. 8MP അള്‍ട്രാ-വൈഡ് ലെന്‍സും ക്ലോസ്-അപ്പ് ഫോട്ടോഗ്രാഫിക്കായി 2MP മാക്രോ സെന്‍സറുമുണ്ട്. 4K വീഡിയോ റെക്കോര്‍ഡിങ് ശേഷിയുള്ള സെല്‍ഫികള്‍ക്കായി 13MP ഫ്രണ്ട് ക്യാമറയും ഉണ്ട്.6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള എന്‍ട്രി ലെവലിന് 17,499 രൂപയാണ് വില. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ടോപ്പ് പതിപ്പിന് 18,999 രൂപ മാത്രം നൽകിയാൽ മതിയാകും.The post ഇതാ, 20,000 രൂപയില്‍ താഴെയൊരു കിടിലന്‍ സാംസങ് ഫോണ്‍; ഉഗ്രന്‍ ക്യാമറയും മറ്റ് ഫീച്ചേഴ്‌സും appeared first on Kairali News | Kairali News Live.