സംസ്ഥാന സർക്കാർ തങ്ങൾക്കൊപ്പം ഉണ്ടെന്ന് മിഥുന്റെ അച്ചൻ മനു. സർക്കാരിന്റെ പ്രവർത്തനത്തിൽ പൂർണ്ണ തൃപ്തിയുണ്ടെന്നും മാനസികമായ പിന്തുണ സർക്കാർ നൽകുന്നുണ്ടെന്നും മനു കൈരളി ന്യൂസിനോട് പറഞ്ഞു. അതെ സമയം മിഥുൻ്റെ കുടുംബത്തിന് സ്കൂൾ മാനേജ്മെന്റ് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സ്കൂൾ മാനേജർ ആർ.തുളസീധരൻപിള്ള അറിയിച്ചു.ഒരു കുഞ്ഞിന്റെ മരണം പോലും രാഷ്ട്രീയവത്ക്കരിക്കാൻ ശ്രമിച്ച പ്രതിപക്ഷ പാർട്ടികൾക്കും ഇവർക്ക് ഒത്താശ ചെയ്ത ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങൾക്കും മുഖത്തേറ്റ പ്രഹരമാണ് മനുവിന്റെ വാക്കുകൾ. സംസ്ഥാന സർക്കാർ തങ്ങൾക്കൊപ്പം ഉണ്ട്, സർക്കാരിന്റെ പ്രവർത്തനത്തിൽ പൂർണ്ണ തൃപ്തി. മാനസികമായ പിന്തുണയും സർക്കാർ നൽകുന്നു എന്നും മനു കൈരളി ന്യൂസിനോട് പറഞ്ഞു.Also Read: മിഥുന്റെ മരണം രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നത് ദുഃഖകരം: മന്ത്രി വി ശിവന്‍കുട്ടിഅതെ സമയം മിഥുൻ്റെ മരണത്തിൽ കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടാകും. ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഒരുങ്ങി പൊലീസ്. സ്കൂൾ മാനേജ്മെൻറ് ഭാരവാഹികളേയും, കെ എസ് ഇ ബി ഉദ്യോഗസ്ഥരെയും സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കോൺഗ്രസ് ആർ എസ് പി ഭരണം കയ്യാളുന്ന മൈനാഗപ്പള്ളി പഞ്ചായത്ത് അധികൃതരേയും പ്രതി ചേർക്കും.ഈ മാസം 24 ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മിഥന്റെ കുടുബത്തെ വീണ്ടും സന്ദർശിക്കും. മിഥുന്റെ കുടുംബത്തിന് സ്കൗട്ട്സ് ആന്റ് ഗൈഡസ് വീട് വെച്ച് നൽകും. എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ് തുടങ്ങിയവർ മിഥുന്റ വീട് സന്ദർശിച്ചു.Also Read: സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന നടത്താൻ മന്ത്രിയുടെ നിര്‍ദേശംമിഥുന്റെ മരണത്തിന് കാരണമായ വൈദ്യുത ലൈൻ സ്കൂൾ വളപ്പിൽ നിന്ന് അഴിച്ച് മാറ്റിയിട്ടുണ്ട്.The post ‘സംസ്ഥാന സർക്കാർ ഒപ്പം ഉണ്ട്, എല്ലാ പിന്തുണയും നൽകുന്നു’; വൈദ്യുതി ആഘാതമേറ്റു മരിച്ച വിദ്യാർത്ഥി മിഥുന്റെ അച്ഛൻ മനു appeared first on Kairali News | Kairali News Live.