സൗദിയിൽ പുതിയ ബജറ്റ് വിമാനക്കമ്പനി വരുന്നു

Wait 5 sec.

ദമാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം ആസ്ഥാനമാക്കി പുതിയ  ചെലവ് കുറഞ്ഞ ദേശീയ വിമാനക്കമ്പനി രൂപീകരിക്കുന്നതിനുള്ള ബിഡ് മൂന്ന് കമ്പനികളുടെ കൺസോർഷ്യം നേടി.എയർ അറേബ്യ, കുൻ ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗ്, നെസ്മ ഗ്രൂപ്പ് എന്നീ കമ്പനികളുടെ കൺസോർഷ്യമാണ് ബിഡ് നേടിയതെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് അൽ-ദുഐലജ് പ്രഖ്യാപിച്ചു.പുതിയ ചെലവ് കുറഞ്ഞ വിമാനക്കമ്പനി 24 ആഭ്യന്തര, 57 അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകൾ വാഗ്ദാനം ചെയ്തുകൊണ്ട് യാത്രക്കാർക്ക് കൂടുതൽ ഓപ്ഷനുകൾ നൽകുമെന്നും ഇത് രാജ്യത്തിന്റെ വ്യോമയാന ബന്ധം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.The post സൗദിയിൽ പുതിയ ബജറ്റ് വിമാനക്കമ്പനി വരുന്നു appeared first on Arabian Malayali.