പി പി ദിവ്യയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. ഇരിക്കൂര്‍ ചെറുവണ്ണികുന്നുമ്മല്‍ സ്വദേശി ടി കെ ആഷിഫിനെ (34) യാണ് അറസ്റ്റ് ചെയ്തത്.കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിരുന്ന പി.പി. ദിവ്യയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതായാണ് കേസ്.ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എംവി അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് ആഷിഫിനെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.Also read- നിരവധി ക്രിമിനൽ കേസുകളിലെ പ്രതി; പിടികിട്ടാപ്പുള്ളി മുഹമ്മദ് അൻവർ അറസ്റ്റിൽ2018 ല്‍ പി പി ദിവ്യ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്നപ്പോഴാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആഷിഫ് അധിക്ഷേപിച്ചത്.Youth Congress worker arrested for insulting PP Divya on social media in 2018.TK Ashif was arrested.he is a native of Irikkur Cheruvannikunnummal.Ashif was arrested under Crime Branch DySP MV Anilkumar.The accused was remanded.The post പി പി ദിവ്യയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ച കേസ്; യൂത്ത് കോണ്ഗ്രസ്സ് പ്രവര്ത്തകന് അറസ്റ്റില് appeared first on Kairali News | Kairali News Live.