ഓള്‍ഡ് ട്രാഫോര്‍ഡിലെ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 358 റണ്‍സില്‍ ഒതുങ്ങി. അഞ്ച് വിക്കറ്റെടുത്ത ബെന്‍ സ്റ്റോക്സും മൂന്ന് വിക്കറ്റ് പിഴുത ജോഫ്ര ആര്‍ച്ചറുമാണ് ഇംഗ്ലീഷ് ബോളിങ്ങിന്റെ തീപ്പന്തങ്ങളായത്.നാല് വിക്കറ്റ് നഷ്ടത്തില്‍ 264 എന്ന സ്കോറിലാണ് രണ്ടാം ദിനം ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. ആറ് പേര്‍ ചേര്‍ന്ന് വെറും 94 റണ്‍സാണ് എടുത്തത്. മധ്യ- വാലറ്റനിര നിറം മങ്ങിപ്പോയെന്നാണ് ഇത് കാണിക്കുന്നത്.Read Also: ഏഷ്യാ കപ്പിനുള്ള തടസ്സം നീങ്ങുന്നു; നിഷ്പക്ഷ വേദിയില്‍ മത്സരം നടത്തുന്നത് ബി സി സി ഐ അംഗീകരിച്ചുഅതേസമയം, കഴിഞ്ഞ ദിവസം പരുക്കേറ്റ് പുറത്തായ റിഷഭ് പന്ത് ഇന്ന് ബാറ്റ് ചെയ്തിരുന്നു. അദ്ദേഹം അര്‍ധ സെഞ്ചുറി (54) നേടി. ശര്‍ദുല്‍ ഠാക്കൂര്‍ 88 ബോളില്‍ 41ഉം വാഷിങ്ടണ്‍ സുന്ദര്‍ 90 ബോളില്‍ 27ഉം റണ്‍സെടുത്ത് ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചിരുന്നു. രവീന്ദ്ര ജഡേജ 20 റണ്‍സാണെടുത്തത്. ഇംഗ്ലീഷ് ബോളിങ് നിരയില്‍ ക്രിസ് വോക്സ്, ലയാം ഡോസണ്‍ എന്നിവര്‍ ഒന്നുവീതം വിക്കറ്റെടുത്തു.The post പഞ്ചശക്തിയായി സ്റ്റോക്സ്, കൂട്ടിന് ആര്ച്ചറും; ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 358ല് ഒതുങ്ങി, പന്തിന് അർധ സെഞ്ചുറി appeared first on Kairali News | Kairali News Live.