താരസംഘടന ‘അമ്മ’യിലെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് 6 പേർ. ജഗദീഷ്, ശ്വേത മേനോൻ, ദേവൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവർ പത്രിക സമർപ്പിച്ചു. ജോയ് മാത്യുവിൻ്റെ പത്രിക തള്ളിയിട്ടുമുണ്ട്. ആകെ 74 നാമനിർദ്ദേശപത്രികൾ ലഭിച്ചതായി ഇലക്ഷൻ ഓഫീസർ പൂജപ്പുര രാധാകൃഷ്ണൻ അറിയിച്ചു.പലരും ഒന്നിൽ കൂടുതൽ സ്ഥാനങ്ങളിലേക്ക് പത്രിക സമർപ്പിച്ചിട്ടുണ്ട്. ഈ മാസം 31നാണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. 31ന് വൈകിട്ട് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കുമെന്നും പൂജപ്പുര രാധാകൃഷ്ണൻ പറഞ്ഞു. ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത് 5 പേരാണ്. അനൂപ് ചന്ദ്രൻ, രവീന്ദ്രൻ, ജയൻ ചേർത്തല, ബാബുരാജ്, കുക്കു പരമേശ്വരൻഎന്നിവർ പത്രിക നൽകി. നവ്യ നായർ ഉൾപ്പെടെ 9 പേരാണ് വൈസ് പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ പത്രിക നൽകിയത്. ട്രഷറർ സ്ഥാനത്തേയ്ക്കും 9 പേർ മത്സരിക്കും. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് 16 പേർ മത്സരിക്കും.ALSO READ – “ആരോപണ വിധേയരായവർ മാറിനിൽക്കുന്നതാണ് മര്യാദ”: അനൂപ് ചന്ദ്രൻആഗസ്റ്റ് 15-നാണ് താരസംഘടനയായ അമ്മയിൽ ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള തീയതി ഇന്ന് അവസാനിച്ചു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നാൽ ഭാരവാഹിത്വം ഏറ്റെടുക്കില്ലെന്നായിരുന്നു മോഹൻലാലിന്‍റെ നിലപാട്. ഈ സാഹചര്യത്തിലാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരം ശക്തമാക്കുന്നത്.The post താരസംഘടന ‘അമ്മ’യിലെ തെരഞ്ഞെടുപ്പ്: പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് 6 പേർ appeared first on Kairali News | Kairali News Live.