മനാമ: പൂച്ചക്കുട്ടികളെ ഉപദ്രവിച്ച കൗമാരക്കാരനെ കസ്റ്റഡിയിലെടുത്ത് ബഹ്റൈന്‍ സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവലി ടു ആനിമല്‍സ് (ബിഎസ്പിസിഎ). ഏഴ് ദിവസത്തേക്കാണ് കസ്റ്റഡി. കുട്ടിയെ ജുവനൈല്‍ റിഫോം സെന്ററില്‍ പാര്‍പ്പിക്കുമെന്ന് ബിഎസ്പിസിഎ ചെയര്‍മാന്‍ മഹ്മൂദ് ഫരാജ് അറിയിച്ചു.മുഹറഖിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ ചുമരുകളിലേക്ക് കൗമാരക്കാരന്‍ പൂച്ചക്കുട്ടിയെ എറിയുന്ന വീഡിയോ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയില്‍ വ്യാപകമായി പങ്കുവെക്കപ്പെട്ട വീഡിയോയില്‍ ഫ്ലാറ്റുകളുടെ ഒരു ബ്ലോക്കിന്റെ പടിക്കെട്ടിലേക്ക് പൂച്ചക്കുട്ടിയെ ആവര്‍ത്തിച്ച് എറിയുന്നത് കാണാം. യാതൊരു പ്രകോപനവുമില്ലാതെ പൂച്ചക്കുട്ടികളെ അടിക്കുന്നതും കാണാം.ദൃശ്യങ്ങളില്‍ കാണിച്ചിരിക്കുന്ന ആണ്‍കുട്ടിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിഎസ്പിസിഎ പോലീസില്‍ പരാതി നല്‍കിയിരുന്നു. ആണ്‍കുട്ടിയുടെ പ്രായം കണക്കിലെടുക്കാതെ നിയമം പൂര്‍ണ്ണമായും പ്രയോഗിക്കണമെന്നും മഹ്മൂദ് ഫരാജ് പറഞ്ഞു. The post പൂച്ചക്കുട്ടികളെ എടുത്തെറിഞ്ഞു, മര്ദ്ദിച്ചു; കൗമാരക്കാരന് പിടിയില് appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.