ഡിവൈസുകൾ നിയന്ത്രിക്കാൻ ആംഗ്യം മാത്രം മതി; പുതിയ റിസ്റ്റ്ബാന്‍ഡുമായി മെറ്റ

Wait 5 sec.

പേശിയുടെ വൈദ്യുത സിഗ്‌നലുകളെ കമ്പ്യൂട്ടര്‍ കമാന്‍ഡുകളാക്കി മാറ്റുന്ന റിസ്റ്റ്ബാന്‍ഡ് പുറത്തിറക്കാൻ മെറ്റ. ഇതിൻ്റെ പ്രോട്ടോടൈപ്പ് മെറ്റ ഗവേഷകര്‍ പുറത്തിറക്കി. ഇതിലൂടെ ചെറിയ കൈ ആംഗ്യങ്ങളിലൂടെ ഉപകരണങ്ങൾ നിയന്ത്രിക്കാൻ സാധിക്കും. നേച്ചര്‍ ജേണലില്‍ ഇക്കാര്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചലന വൈകല്യമുള്ള ആളുകള്‍ക്ക് സഹായകരമാകുമിത്. അതിനാൽ, സാങ്കേതികവിദ്യയിലെ സുപ്രധാന പുരോഗതിയാണിത്.sEMG-RD (സര്‍ഫേസ് ഇലക്ട്രോമിയോഗ്രാഫി ഗവേഷണ ഉപകരണം) എന്നാണ് ഇതിൻ്റെ പേര്. മിനിറ്റില്‍ 20.9 വാക്കുകള്‍ എന്ന നിരക്കില്‍ വായുവിലെ കൈ ചലനങ്ങളെ വ്യാഖ്യാനിക്കാൻ സാധിക്കും. കൈത്തണ്ട തിരിച്ചാൽ കഴ്സറുകള്‍ നീക്കാനും വിരല്‍ ഞെക്കുന്നതിലൂടെ ആപ്ലിക്കേഷനുകള്‍ തുറക്കാനും കഴിയും. 2kHz സാമ്പിള്‍ നിരക്കില്‍ വൈദ്യുത സിഗ്‌നലുകള്‍ പിടിച്ചെടുക്കാൻ കൈത്തണ്ടയ്ക്ക് ചുറ്റും സ്വര്‍ണം പൂശിയ 16 സെന്‍സറുകള്‍ റിസ്റ്റ്ബാന്‍ഡിലുണ്ട്. Read Also: നിങ്ങൾ നാല് മണിക്കൂർ പോലും ഉറങ്ങുന്നില്ലേ; ഹൃദ്രോഗം ക്ഷണിച്ച് വരുത്തുകയാണ്; റിപ്പോർട്ടുകൾ പറയുന്നത് ഇങ്ങനെചലനങ്ങള്‍ കഷ്ടിച്ച് ഗ്രഹിക്കാവുന്നതാണെങ്കില്‍ പോലും പേശികളുടെ സങ്കോചങ്ങള്‍ കണ്ടെത്താൻ സാധിക്കും. മെറ്റയുടെ ന്യൂറോമോട്ടോര്‍ ഇന്റര്‍ഫേസ് ഡയറക്ടര്‍ തോമസ് റിയര്‍ഡണും റിയാലിറ്റി ലാബ്‌സിലെ റിസര്‍ച്ച് സയന്‍സ് ഡയറക്ടര്‍ പാട്രിക് കൈഫോഷും ആണ് ഈ പഠനത്തിന് നേതൃത്വം നൽകിയത്.The post ഡിവൈസുകൾ നിയന്ത്രിക്കാൻ ആംഗ്യം മാത്രം മതി; പുതിയ റിസ്റ്റ്ബാന്‍ഡുമായി മെറ്റ appeared first on Kairali News | Kairali News Live.