ബെംഗളൂരുവിലെ വ്യവസായിയെയും മകനെയും ആന്ധ്രയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

Wait 5 sec.

ബെംഗളൂരുവിലെ വ്യവസായിയെയും മകനെയും ആന്ധ്രാപ്രദേശില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കഡുഗോഡി സ്വദശികളായ വീരസ്വാമി റെഡ്ഡി,മകന്‍ പ്രശാന്ത് റെഡ്ഡി എന്നിവരാണ് കൊല്ലപ്പെട്ടത്. അജ്ഞാതസംഘം കാറിലെത്തി ഇരുവരെയും തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയും ആയിരുന്നു. ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് ഇരുവരും ആന്ധ്രയില്‍ എത്തിയത്.പല്‍നാഡു നരസാരോപേട്ടിലെ ജില്ലാകോടതിയില്‍ വച്ചാണ് അജ്ഞാതസംഘം ഇരുവരെയും തട്ടികൊണ്ടുപോയത്. പിന്നീട് കഴുത്തറുത്ത നിലയില്‍ ശാന്തമഗുളൂരുവിന് അടുത്ത് നിന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. Also read- വന്യജീവി ആക്രമണം: മരണങ്ങളുടെയും നാശനഷ്ടങ്ങളുടെയും കണക്കുകള്‍ ഇല്ലെന്ന് കേന്ദ്രം; മറുപടി ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന്കൊലപാതികളെ കുറിച്ച് നിലവില്‍ പൊലീസിന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അതേസമയം ആസൂത്രണമാണ് കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികള്‍ വീരസ്വാമി റെഡ്ഡിയെയും മകനെയും തട്ടികൊണ്ടുപോകാനായി ഉപയോഗിച്ച വാഹനം കണ്ടെത്താനായി സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.A businessman from Bengaluru and his son died in andrapradesh.Veeraswamy Reddy and his son Prashanth Reddy was killed.The police have not received any information about the murderers.investigation going on.The post ബെംഗളൂരുവിലെ വ്യവസായിയെയും മകനെയും ആന്ധ്രയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി appeared first on Kairali News | Kairali News Live.