സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തിന് തുടക്കം

Wait 5 sec.

സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തിന് കോതമംഗലത്ത് തുടക്കമായി. പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.ഇടതുപക്ഷത്തെ ദുർബലപ്പെടുത്തി വലതു പക്ഷത്തിന് ശക്തിയാർജിക്കാനുള്ള അവസരം സി പി ഐ സ്വീകരിക്കുകയില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. കമ്യൂണിസ്റ്റ് നിലപാടിനെതിരെയുള്ള സമീപനം ആരെടുത്താലും തിരുത്താൻ സി പി ഐ രംഗത്തുണ്ടാകുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.ALSO READ – കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിൽ മറ്റൊരു കുതിച്ചുചാട്ടം കൂടി: ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണത്തിന് തുടക്കമാകുന്നുസി പി ഐ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ, മന്ത്രി കെ രാജൻ, മന്ത്രി ജെ ചിഞ്ചു റാണി, പി പി സുനീർ എം പി, സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ എന്നിവർ സംസാരിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കും. 26ന് ചുവപ്പ്സേന പരേഡ്, വനിതാ റാലി എന്നിവയോടെ സമ്മേളനം സമാപിക്കും.The post സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തിന് തുടക്കം appeared first on Kairali News | Kairali News Live.