ഫിഡെ വനിതാ ചെസ് ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ പെൺകുട്ടിയായി ദിവ്യ ദേശ്മുഖ്. 19 കാരിയായ ദിവ്യ ദേശ്മുഖ് ചൈനയുടെ ടാന്‍ സോംഗിയെയാണ് സെമിഫൈനല്‍ മത്സരത്തില്‍ തോൽപ്പിച്ച് ഫൈനലിൽ ഇടം നേടിയത്. ആദ്യ മത്സരം ചൊവ്വാഴ്ച സമനിലയില്‍ ആയതിനെ തുടർന്ന് ബുധനാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തിൽ ദിവ്യദേശ് മുഖ് വിജയിക്കുകയായിരുന്നു.ഇന്ത്യൻ ചരിത്രത്തിൽ ഫിഡെ വനിതാ ചെസിന്റെ ഫൈനലില്‍ ഇതാദ്യമായാണ് ഒരു പെണ്‍കുട്ടി പ്രവേശിക്കുന്നത്. ഇപ്പോഴത്തെ ലോക വനിതാ ചെസ് ചാമ്പ്യനെ നേരിടാനുള്ള മത്സരാർത്ഥിയായ കൂടി മാറിയിരിക്കുകയാണ് ദിവ്യദേശ് മുഖ്.Also read: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന് തുടക്കം: അരങ്ങേറ്റം കുറിക്കാൻ അൻഷുൽ കാംബോജ്, ബാറ്റിങ്ങിനിറങ്ങി ഇന്ത്യൻ പടമഹാരാഷ്ട്രയിലെ നാഗ് പൂര്‍ സ്വദേശിയാണ് ദിവ്യ ദേശ്മുഖ്. ചെസിൽ റാപിഡും ബ്ലിറ്റ്സും ക്ലാസിക് ചെസും ഒരു പോലെ കൈകാര്യം ചെയ്യാൻ ദിവ്യയ്ക്ക് കഴിയും. ലോകറാങ്കിംഗ് 908 ആണ്. ഇന്ത്യയുടെ 21ാം വനിതാ ഗ്രാന്‍റ് മാസ്റ്ററാണ് ദിവ്യ ദേശ്മുഖ്. 2021ലാണ് ദിവ്യ ഗ്രാന്‍റ് മാസ്റ്റര്‍ പട്ടം സ്വന്തമാക്കിയത്. ചെസിൽ ഇന്ത്യയുടെ അപൂര്‍വ്വ കുതിപ്പിന് മറ്റൊരു ഉദാഹരണം കൂടിയാണ് ദിവ്യ ദേശ്മുഖിന്റെ വിജയം.The post ഫിഡെ വനിതാ ചെസ് ലോകകപ്പ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യക്കാരിയായി ദിവ്യ ദേശ്മുഖ് appeared first on Kairali News | Kairali News Live.