ഷാർജയിൽ മകളോടൊപ്പം യുവതി ജീവനൊടുക്കിയതിൽ ഭർത്താവ് നിധീഷിനെതിരെ പൊലീസ് ഉടൻ ലുക്ക് ഔട്ട് നോട്ടീസ് ഉടൻ പുറത്തിറക്കും. ഷാർജയിൽ നിന്നും കൊണ്ടു വന്ന മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റി പോസ്റ്റ്‌മോർട്ടം നടത്തിയാണ് സംസ്കരിച്ചത്.വിപഞ്ചികയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് മൃതദേഹം നാട്ടിലേക്ക് എത്തിച്ചതും റീ പോസ്റ്റുമോർട്ടം നടത്തിയതും. ഈ മാസം എട്ടിനായിരുന്നു വിപഞ്ചികയെയും മകൾ ഒന്നര വയസ്സുകാരി വൈഭവിയെയും ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് നിധീഷിന്റെ പീഡനം കാരണമാണ് വിപഞ്ചിക ജീവനൊടുക്കിയതെന്നാണ് ആരോപണം. വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം ദിവസങ്ങൾക്കു മുൻപ് ഷാർജിയിൽ സംസ്കരിച്ചിരുന്നു. വിപഞ്ചികയുടെ കുടുംബം നിയമപോരാട്ടം നടത്തിയ ശേഷമാണ് മൃതദേഹം നാട്ടിലേക്ക് എത്തിക്കാൻ സാധിച്ചത്.ALSO READ: അധികൃതർ ചർച്ച നടത്താതെ നിരത്തിലേക്കില്ല; കുറ്റ്യാടി – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്താതെ സ്വകാര്യ ബസുകൾആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരം കുണ്ടറ പൊലിസാണ് വിപഞ്ചികയുടെ ഭർത്താവിനും വീട്ടുകാർക്കും എതിരെ കേസെടുത്തത്.ശാസ്താംകോട്ട ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്. വൈകാതെ കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയേക്കും. അതിനു മുൻപ് ഭർത്താവ് നിതിഷിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയേക്കും.കേസിൽ നിതീഷ് ഒന്നാം പ്രതിയും സഹോദരി നീതു രണ്ടാം പ്രതിയും, അച്ഛൻ മൂന്നാം പ്രതിയുമാണ്. ക്രൂരമായ പീഡനമാണ് വിപഞ്ചികയേൽക്കേണ്ടി വന്നതെന്നായിരുന്നു അമ്മയുടെ പരാതി.The post വിപഞ്ചികയുടെ മരണം: ഭർത്താവ് നിധീഷിനെതിരെ ഉടൻ ലുക്ക് ഔട്ട് നോട്ടീസ് ഉടൻ പുറത്തിറക്കും appeared first on Kairali News | Kairali News Live.