കഴിഞ്ഞ വര്‍ഷം അവസാനം നടന്ന ബോര്‍ഡര്‍- ഗവാസ്കര്‍ ട്രോഫി മുതൽ ഇന്ത്യ ടെസ്റ്റ് ടീം അഞ്ച് പേരെയാണ് മൂന്നാം നമ്പറിൽ പരീക്ഷിച്ചത്. മൂന്നാം നമ്പറിൽ പിടിച്ചുനിൽക്കാൻ പലർക്കും സാധിച്ചിരുന്നില്ല. മാത്രമല്ല, അത് പ്രധാനപ്പെട്ട ആശങ്കയായി മാറുകയും ചെയ്തു. ഇപ്പോഴിതാ ഓൾഡ് ട്രാഫോർഡിൽ സായ് സുദർശൻ മൂന്നാം നമ്പറിൽ പിടിച്ചുനിന്നത് പ്രതീക്ഷയേകുന്നു. 151 ബോളുകളാണ് സായ് നേരിട്ടത്. 61 റൺസ് എടുക്കുകയും ചെയ്തു.ബോര്‍ഡര്‍- ഗവാസ്കര്‍ ട്രോഫി മുതൽ ഇതുവരെ ഏഴ് മാറ്റങ്ങളാണ് ഉണ്ടായത്. ആദ്യം പരുക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരം ദേവ്ദത്ത് പടിക്കല്‍, പിന്നീട് ഗില്‍ തിരിച്ചെത്തി, പിന്നീട് ഗില്ലിന് പകരം കെ എല്‍ രാഹുല്‍ ആ സ്ഥാനത്തെത്തി. തുടര്‍ന്ന് ഗില്‍ വീണ്ടും മൂന്നാം സ്ഥാനത്തിറങ്ങി. ക്യാപ്റ്റനായതിന് ശേഷം ഒഴിവുള്ള നാലാം സ്ഥാനം ഏറ്റെടുത്തു. പിന്നീട് മൂന്നാം നമ്പര്‍ ബി സായ് സുദര്‍ശന് കൈമാറി, ശേഷം കരുണ്‍ നായര്‍ക്ക് രണ്ട് ടെസ്റ്റുകളില്‍ ആ സ്ഥാനം ലഭിച്ചു. ഇപ്പോഴിതാ സായ് സുദര്‍ശൻ തിരിച്ചുവന്നിരിക്കുന്നു.Read Also: ഫിഡെ വനിതാ ചെസ് ലോകകപ്പ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യക്കാരിയായി ദിവ്യ ദേശ്മുഖ്ആദ്യ ദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സാണ് ഇന്ത്യ എടുത്തത്. യശസ്വി ജയ്സ്വാളും സായ് സുദര്‍ശനും അര്‍ധശതകം നേടിയിരുന്നു. അതേസമയം 37 റണ്‍സെടുത്ത് റിഷഭ് പന്ത് പരുക്കേറ്റ് പുറത്തായത് വേദനയായി.The post ഇന്ത്യന് ടെസ്റ്റ് ടീമിന്റെ മൂന്നാം നമ്പര് ബാറ്റിങ് പ്രതിസന്ധിക്ക് വിരാമമോ?; പ്രതീക്ഷ നല്കി സായ് സുദര്ശന് appeared first on Kairali News | Kairali News Live.