ഭർതൃപിതാവിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതിനെത്തുടർന്ന് യുവതി ജീവനൊടുക്കി

Wait 5 sec.

ഭർതൃ പിതാവിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതിനെ തുടർന്ന് രാമനാഥപുരത്ത് യുവതി ജീവനൊടുക്കി. 32 കാരിയായ യുവതി തീകൊളുത്തി മരിക്കുകയായിരുന്നു. ഭർതൃപിതാവ് പീഡിപ്പിച്ചിരുന്നതായി പോലീസ് റിപ്പോർട്ട് ചെയ്തു. ഇയാൾ ലൈംഗികാതിക്രമം നടത്തിയതിനെ തുടർന്ന് യുവതി ഭർത്താവിനോടും ഭർതൃമാതാവിനോടും കാര്യം പറഞ്ഞെങ്കിലും സ്വയം സംരക്ഷിക്കണമെന്നും വീടിനകത്ത് തന്നെയിരിക്കണമെന്നുമാണ് മറുപടി നൽകിയതെന്ന് പൊലീസ് പറഞ്ഞു. ഭർത്താവും അമ്മയും ഇല്ലാത്ത സമയത്ത് വീട്ടിനകത്ത് വച്ച് ഇയാൾ വീണ്ടും യുവതിയെ ഉപദ്രവിക്കുകയായിരുന്നു. ഇതിൽ മനം നൊന്താണ് യുവതി ആത്മഹത്യാ ചെയ്തത്. 70 ശതമാനം പൊള്ളലേറ്റ യുവതിയെ ബഹളം കേട്ടതിനെ തുടർന്നാണ് നാട്ടുകാർ മധുരയിലെ അധുപത്രിയിൽ എത്തിക്കുന്നത്. എന്നാൽ രക്ഷപ്പെടുത്താനായില്ല.ALSO READ: സ്ത്രീധനം നൽകാത്തതിലുള്ള വിരോധം; എട്ട് മാസമുള്ള സ്വന്തം കുഞ്ഞിനെ തലകീഴായി പിടിച്ച് നടന്ന് അച്ഛൻ, ഞെട്ടിക്കുന്ന സംഭവം യുപിയിൽഎന്നാൽ മരണമൊഴിയിൽ ഭർത്താവിന്റെ അച്ഛൻ തന്നെ കെട്ടിപ്പിടിച്ചെന്നും അത് സഹിക്കാൻ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും യുവതി പറഞ്ഞുവെന്നാണ് റിപ്പോർട്ട്. ഭർത്താവിന്റെ വീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം ഇവരെ പീഡിപ്പിച്ചിരുന്നതായി യുവതിയുടെ കുടുംബം ആരോപിച്ചു.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. )The post ഭർതൃപിതാവിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതിനെത്തുടർന്ന് യുവതി ജീവനൊടുക്കി appeared first on Kairali News | Kairali News Live.