കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല പുതിയ നേട്ടങ്ങളുമായി മുന്നേറുകയാണ്. ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്കരണം സമയബന്ധിതമായി പൂർത്തിയാക്കിയതിന് പിന്നാലെ, ഓരോ കുട്ടിക്കും സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഈ അധ്യയന വർഷം സമഗ്രഗുണമേന്മാ വർഷമായി ആചരിക്കുകയാണ്.നിലവിൽ ഹയർസെക്കൻഡറി തലത്തിൽ 2005-ലും 2013-ലും പരിഷ്കരിച്ച SCERT, NCERT പാഠപുസ്തകങ്ങളാണ് ഉപയോഗിച്ചുവരുന്നത്. പ്രൈമറി, സെക്കൻഡറി പാഠപുസ്തക പരിഷ്കരണത്തിന്റെ തുടർച്ചയായി, ഹയർസെക്കൻഡറി തലത്തിലെ SCERT പാഠപുസ്തകങ്ങളും കാലാനുസൃതമായി പരിഷ്കരിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിക്കുകയാണ്. ഈ പരിഷ്കരണ പ്രക്രിയയിൽ പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിനായി വിപുലമായ ചർച്ചകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച ജനകീയ ചർച്ചകളുടെ സംസ്ഥാനതല ഉദ്ഘാടനം 2025 ജൂലൈ 25-ന് തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ വെച്ച് നടക്കും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ, ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം നിർവഹിക്കും.Also read: ‘അച്ഛനോടൊപ്പം ബസ്സിലിരുന്ന് വലിയ ചുടുകാട് വരെയുള്ള യാത്രയില്‍ കണ്‍മുന്നിലൂടെ ഒഴുകിനീങ്ങിയ ജനസമുദ്രത്തെ കൂപ്പുകൈകളോടെ സ്മരിക്കുന്നു’; വികാരനിര്‍ഭരമായി വിഎസ്സിന്റെ മകന്റെ കുറിപ്പ്ഇതുകൂടാതെ, ദേശീയതലത്തിൽ നടന്ന വിദ്യാഭ്യാസ സർവേയിൽ (PRS 2024) കേരളം തിളക്കമാർന്ന വിജയം കൈവരിച്ച വർഷം കൂടിയാണിത്. ഈ സുപ്രധാന വിജയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പ്രസ്തുത ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്. ഐ.എ.എസ് നിർവഹിക്കും. ഈ പരിഷ്കരണങ്ങൾ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ദിശാബോധം നൽകുമെന്നും, വിദ്യാർത്ഥികൾക്ക് ആധുനികവും കാലികവുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.The post കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിൽ മറ്റൊരു കുതിച്ചുചാട്ടം കൂടി: ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണത്തിന് തുടക്കമാകുന്നു appeared first on Kairali News | Kairali News Live.