സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായിട്ടാണ് അറിയിപ്പ്. രണ്ടു ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട്.സംസ്ഥാനത്ത് പ്രളയ സാധ്യത മുന്നറിയിപ്പ്; നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചുഅപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) വിവിധ നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.ALSO READ: വി എസിനെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്; വിദേശത്തുള്ളയാൾക്കെതിരെ കേസ്ഓറഞ്ച് അലർട്ട്പത്തനംതിട്ട : അച്ചൻകോവിൽ (കല്ലേലി, കോന്നി GD സ്റ്റേഷൻ), മണിമല (തോണ്ട്ര സ്റ്റേഷൻ)മഞ്ഞ അലർട്ട്പത്തനംതിട്ട : പമ്പ (ആറന്മുള സ്റ്റേഷൻ, മാടമൺ സ്റ്റേഷൻ -CWC), അച്ചൻകോവിൽ (തുമ്പമൺ സ്റ്റേഷൻ) -CWC, മണിമല (കല്ലൂപ്പാറ സ്റ്റേഷൻ -CWC)കൊല്ലം: പള്ളിക്കൽ (ആനയടി സ്റ്റേഷൻ)യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.The post തകർത്ത് പെയ്യാൻ മഴ; ഈ രണ്ടു ജില്ലകളിൽ അതിശക്തമായ മഴയെത്തും appeared first on Kairali News | Kairali News Live.