കാറിനുള്ളിൽ ഹവാല ഇടപാടെന്ന് രഹസ്യവിവരം; തമിഴ്‌നാട്ടിൽ അഞ്ചുപേർ പിടിയിൽ

Wait 5 sec.

തമിഴ്‌നാട്ടിൽ ഹവാല പണവുമായി അഞ്ചുപേർ പിടിയിൽ. 3.80 കോടി ഹവാല പണമാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് മധുരയിലെ മീനാക്ഷി അമ്മൻ ക്ഷേത്രത്തിന് സമീപം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ക്ഷേത്രത്തിന് സമീപം കോർപ്പറേഷന്റെ പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന ഒരു കാറിൽ അനധികൃത ഇടപാടുകൾ നടക്കുന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്. ഇതിനെ തുടർന്ന് പോലീസ് ഇവിടെയെത്തുകയും പോലീസ് വാഹനം വളഞ്ഞ് പ്രതികളെ പിടികൂടുകയുമായിരുന്നു. ALSO READ: ബെംഗളൂരുവില്‍ ബസ് സ്റ്റാന്‍ഡിനുള്ളിലെ ശൗചാലയത്തിന് സമീപം സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിആദായനികുതി ഉദ്യോഗസ്ഥർ പോലീസ് സ്റ്റേഷനിൽ എത്തി അവർക്ക് പിടിച്ചെടുത്ത 3.80 കോടി രൂപ പോലീസ് കൈമാറി. പണത്തിന്റെ ഉറവിടം, ഇടപാടിൽ ഉൾപ്പെട്ട ശൃംഖല തുടങ്ങിയവയെ കുറിച്ച് വിശദമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് പോലീസ് .ALSO READ: ‘സാങ്കൽപ്പിക രാജ്യങ്ങളുടെ’ പേരിൽ എംബസി; സംശയം തോന്നാതിരിക്കാൻ സമൂഹവിരുന്നുൾപ്പെടെ ജീവകാരുണ്യപ്രവർത്തനങ്ങളും; യുപിക്കാരന്റെ തട്ടിപ്പ് പൊളിച്ച് പൊലീസ്English summary: Five people arrested with hawala money in Tamil Nadu.The post കാറിനുള്ളിൽ ഹവാല ഇടപാടെന്ന് രഹസ്യവിവരം; തമിഴ്‌നാട്ടിൽ അഞ്ചുപേർ പിടിയിൽ appeared first on Kairali News | Kairali News Live.