അതിന് ഇടവേളകളോ ഒഴിവോ ഇല്ല…’ഹൃദയപൂര്‍വ്വം’; വി എസിനെ കാണാന്‍ കേരളം ആലപ്പുഴയിലേയ്ക്ക് ഒഴുകിയ ദിവസവും മെഡിക്കല്‍ കോളേജില്‍ പൊതിച്ചോര്‍ മുടക്കാതെ ഡിവൈഎഫ്‌ഐ

Wait 5 sec.

വി എസിനെ കാണാന്‍ കേരളം ആലപ്പുഴയിലേയ്ക്ക് ഒഴുകിയ ദിവസവും മെഡിക്കല്‍ കോളേജില്‍ പൊതിച്ചോര്‍ മുടക്കാതെ ഡിവൈഎഫ്‌ഐ. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഡി വൈ എഫ് ഐ പതിവ് തെറ്റിച്ചില്ലെന്ന് എ എ റഹീം എംപി ഫേസ്ബുക്കില്‍ കുറിച്ചുഇന്നലെ പൊതിച്ചോര്‍ വിതരണ ചുമതലയുണ്ടായിരുന്നത് തഴക്കര മേഖല കമ്മിറ്റിക്കായിരുന്നു. മനുഷ്യരിലേയ്ക്ക് പടരുന്ന സ്‌നേഹമാണ് പുരോഗമനരാഷ്ട്രീയം എന്നും എ എ റഹീം എംപി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.Also Read : ‘അച്ഛനോടൊപ്പം ബസ്സിലിരുന്ന് വലിയ ചുടുകാട് വരെയുള്ള യാത്രയില്‍ കണ്‍മുന്നിലൂടെ ഒഴുകിനീങ്ങിയ ജനസമുദ്രത്തെ കൂപ്പുകൈകളോടെ സ്മരിക്കുന്നു’; വികാരനിര്‍ഭരമായി വിഎസ്സിന്റെ മകന്റെ കുറിപ്പ്ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണൂപം:ഇന്നലെ വി എസിനെ അവസാനമായി ഒന്നു കാണാന്‍ എണ്ണിയാലൊടുങ്ങാത്ത മനുഷ്യര്‍ ആലപ്പുഴയിലേയ്ക്ക് ഒഴുകിയെത്തിയ ദിവസം. പെരുമഴയും,ഇടിമുഴക്കമായി മുദ്രാവാക്യങ്ങളും പെയ്തിറങ്ങിയ ദിവസം.പക്ഷേ,ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഡി വൈ എഫ് ഐ പതിവ് തെറ്റിച്ചില്ല.ഇന്നലെ പൊതിച്ചോര്‍ വിതരണ ചുമതലയുണ്ടായിരുന്നത് തഴക്കര മേഖല കമ്മിറ്റിക്കായിരുന്നു. മനുഷ്യരിലേയ്ക്ക് പടരുന്ന സ്‌നേഹമാണ് പുരോഗമനരാഷ്ട്രീയം.അതിനു ഇടവേളകളോ ഒഴിവോ ഇല്ല…’ഹൃദയപൂര്‍വ്വം’??The post അതിന് ഇടവേളകളോ ഒഴിവോ ഇല്ല…’ഹൃദയപൂര്‍വ്വം’; വി എസിനെ കാണാന്‍ കേരളം ആലപ്പുഴയിലേയ്ക്ക് ഒഴുകിയ ദിവസവും മെഡിക്കല്‍ കോളേജില്‍ പൊതിച്ചോര്‍ മുടക്കാതെ ഡിവൈഎഫ്‌ഐ appeared first on Kairali News | Kairali News Live.