റിഷഭ് പന്തിൻ്റെ വലതുകാലിനേറ്റ പരുക്ക് ഒടിവാണെന്ന് സ്ഥിരീകരിച്ചു. ഓള്‍ഡ് ട്രാഫോര്‍ഡ് ടെസ്റ്റിന്റെ ശേഷിക്കുന്ന മത്സരങ്ങളും അടുത്തയാഴ്ച ആരംഭിക്കുന്ന അവസാന ടെസ്റ്റും പന്തിന് നഷ്ടമാകും. വലതു കാലിലെ മെറ്റാറ്റാര്‍സല്‍ അസ്ഥിക്കാണ് ഒടിവെന്നാണ് റിപ്പോർട്ട്. ആറ് മുതല്‍ എട്ട് ആഴ്ച വരെ വിശ്രമം വേണ്ടിവരും.മാഞ്ചസ്റ്ററിൽ ഇന്ത്യൻ ടീം താമസിക്കുന്ന ഹോട്ടലിന് പുറത്ത് ആരാധകര്‍ പകര്‍ത്തിയ ക്ലിപ്പുകളിൽ പന്ത് വലതു കാലില്‍ മൂണ്‍ബൂട്ട് ധരിച്ചതായി കാണാം. കളിയുടെ രണ്ടാം സെഷനില്‍ ക്രിസ് വോക്സ് എറിഞ്ഞ പന്ത് റിവേഴ്സ് സ്വീപ്പ് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് പന്തിന് പരുക്കേറ്റത്. വലത് കാൽപാദത്തിലെ ആ ഭാഗം വീര്‍ത്തിരുന്നു. തുടർന്ന് ഗോള്‍ഫ് ബഗ്ഗിയില്‍ ഗ്രൗണ്ടില്‍ നിന്ന് പുറത്തുപോയി. Read Also: കൗമാരക്കാരുടെ റണ്‍സുത്സവം; ഇന്ത്യ- ഇംഗ്ലണ്ട് U19 അവസാന ദിനം പെയ്തത് റണ്‍ മഴപന്തിനെ ഉടനെ സ്കാനിങിന് വിധേയനാക്കുകയും ഒടിവ് കണ്ടെത്തുകയും ചെയ്തു. പന്ത് വേദനകൊണ്ട് പുളയുമ്പോൾ ഇംഗ്ലണ്ട് കളിക്കാര്‍ എല്‍ ബി ഡബ്ല്യു അപ്പീല്‍ നല്‍കുന്ന തിരക്കിലായിരുന്നു. നാലാം ടെസ്റ്റിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ പന്ത് വിക്കറ്റ് കീപ്പര്‍ ആകില്ലെങ്കിലും, ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റ് ബി സി സി ഐ മെഡിക്കല്‍ സ്റ്റാഫുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും.The post പന്തിന്റെ കാലിന് പൊട്ടില്; ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള് നഷ്ടമാകും appeared first on Kairali News | Kairali News Live.