ഉത്തരാഖണ്ഡിലെ സർക്കാർ സ്കൂളുകളിൽ പുതിയ മാറ്റങ്ങളുമായി വന്നിരിക്കുകയാണ് ബിജെപി സർക്കാർ. ഇനിമുതൽ സര്‍ക്കാര്‍ സ്‍കൂളുകളിൽ നിര്‍ബന്ധമായും ഭഗവദ് ഗീത പാരായണം നടത്തണം എന്നതാണ് പുതിയ നടപടി.രാവിലത്തെ അസംബ്ലിയിൽ ഗീതയിലെ ഒരു ശ്ലോകം വീതം പാരായണം ചെയ്യണം. അതിന് ശേഷം അധ്യാപകർ അവതരിപ്പിച്ച ഭാഗത്തിന്റെ “ശാസ്ത്രീയവും ധാർമികവുമായ പ്രസക്തി’ വിശദീകരിക്കും. ജൂലൈ 15 മുതലാണ് തീരുമാനം സർക്കാർ നടപ്പിലാക്കിയത്.17,000 സർക്കാർ സ്കൂളുകളിൽ തീരുമാനം നടപ്പാക്കി.ഗീതാ പാരായണത്തോടൊപ്പം ക്ലാസ് മുറികളിൽ ഇതിനെകുറിച്ച് ചർച്ചകൾ സംഘടിപ്പിക്കും. കൂടാതെ സ്‍കൂൾ നോട്ടീസ് ബോർഡുകളിൽ “ആഴ്ചയിലെ ശ്ലോകം’ പ്രദർശിപ്പിക്കുകായും ചെയ്യണം.ALSO READ: സ്കൂളുകളില്‍ ഭഗവദ്ഗീത പാരായണം, അസംബ്ലിയിലും ശ്ലോകങ്ങള്‍ ഉള്‍പ്പെടുത്തണം; നിർദേശിച്ച് ഹരിയാന വിദ്യാഭ്യാസ ബോർഡ്ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായാണ് പദ്ധതി നടപ്പാക്കുന്നതെന്നും തീരുമാനം “മതപരമല്ലെന്നും മൂല്യബോധത്തോടെയുള്ള പഠനത്തെ പ്രോത്സാഹിപ്പിക്കാനാണെന്നും’ ആണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.എന്നാൽ സ്കൂളുകളിൽ ഇത്തരം മതപരമായ കാര്യങ്ങൾ കുട്ടികൾക്ക് മേലെ അടിച്ചേൽപ്പിക്കുന്നത്തിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.ഹരിയാനയിലും വിദ്യാഭ്യാസ വകുപ്പ് ഇത്തരത്തിൽ ഗീതാപാരായണം നിർബന്ധമാക്കിയത് നെതത്തെ ചർച്ചയായിരുന്നു.The post ഉത്തരാഖണ്ഡിലെ സര്ക്കാര് സ്കൂളുകളിൽ ഭഗവദ് ഗീത പാരായണം നിര്ബന്ധമാക്കി ബിജെപി സര്ക്കാര് appeared first on Kairali News | Kairali News Live.