തിരുവനന്തപുരം| സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം നാളെ മടങ്ങും. എഫ്- 35 യുദ്ധവിമാനമാണ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി മടങ്ങാന്‍ ഒരുങ്ങിയിരിക്കുന്നത്. വിമാനത്തെ ഇന്ന് ഹാങ്ങറില്‍ നിന്ന് പുറത്തിറക്കും. വിമാനത്തിലെ ഹൈഡ്രോളിക് സംവിധാനത്തിലെ തകരാറും പവര്‍ യൂണിറ്റിലെ പ്രശ്‌നങ്ങളും ബ്രിട്ടനില്‍ നിന്ന് എത്തിയ വിദഗ്ധസംഘം പരിഹരിച്ചു. യുദ്ധവിമാനം മടങ്ങിയാല്‍ 14 അംഗ വിദഗ്ധസംഘവും തിരുവനന്തപുരത്തുനിന്ന് തിരികെ പോകും.കഴിഞ്ഞ ജൂണ്‍ 14നാണ് യുദ്ധവിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. അറബിക്കടലിലെ സൈനികാഭ്യാസത്തിനിടെ ഇന്ധനക്കുറവുണ്ടായതിനെത്തുടര്‍ന്നാണ് യുദ്ധവിമാനം തിരുവനന്തപുരത്തിറക്കിയത്. പിന്നീട് തകരാറുകള്‍ കണ്ടതോടെ മടക്കം പ്രതിസന്ധിയിലായി. പിന്നാലെയാണ് ബ്രിട്ടണില്‍ നിന്ന് വിദഗ്ധസംഘമെത്തിയത്.ജൂണ്‍ 14 മുതലുള്ള പാര്‍ക്കിംഗ് ഫീസ്, വിമാനത്താവള നടത്തിപ്പുകാരായ അദാനിക്ക് കൈമാറണം. അറ്റകുറ്റപണിക്കായി ഹാങ്ങറിലേക്ക് മാറ്റിയതിന്റെ വാടക എയര്‍ ഇന്ത്യയ്ക്കും നല്‍കണം. കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായാല്‍ വാടക കുറയ്ക്കും.