ജാർഖണ്ഡിൽ മന്ത്രി പുത്രന്റെ കൂട്ടുകാരുടെയും ആശുപത്രി സന്ദർശനവും റീൽ ചിത്രീകരണവുമാണിപ്പോൾ വിവാദത്തിലായിരിക്കുന്നത്. ആരോഗ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഇർഫാൻ അൻസാരിയുടെ മകൻ ക്രിഷ് അൻസാരിയും കൂട്ടരുമാണ് ആശുപത്രിയിൽ പരിശോധന നടത്തുകയും ഇത് റീൽ ആയി ചിത്രീകരിക്കുകയും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തത്. ഞായറാഴ്ചയാണ് സംഭവം. റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഇയാൾ പരിശോധന നടത്തുന്നതും രോഗികളോട് സംസാരിക്കുന്നതുമായ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ചത്. കൃഷ് അൻസാരിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പങ്കിട്ട ഈ വീഡിയോയിൽ ‘എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പറയൂ. മന്ത്രിയുടെ മകൻ ഇവിടെയുണ്ട്’ എന്നൊക്കെ ഇയാളും സുഹൃത്തുക്കളും രോഗികളോട് പറയുന്നതായി കാണാം.ALSO READ: ഉത്തരാഖണ്ഡിലെ സര്‍ക്കാര്‍ സ്‍കൂളുകളിൽ ഭഗവദ് ഗീത പാരായണം നിര്‍ബന്ധമാക്കി ബിജെപി സര്‍ക്കാര്‍വീഡിയോ വൈറലായതോടെ സംഭവം വിവാദത്തിലായി. മന്ത്രിയുടെ മകന് ഒരു മെഡിക്കൽ സ്ഥാപനത്തിലേക്ക് ഇത്തരം സന്ദർശനങ്ങൾ നടത്താൻ എന്ത് ഔദ്യോഗിക അധികാരമാണുള്ളത് എന്ന് പ്രതിപക്ഷം ചോദിച്ചു. എന്നാൽ അധ്യാപികയുടെ ചികിത്സയിൽ കഴിയുന്ന അമ്മയെ പരിചരിക്കാനാണ് മകൻ ആശുപത്രിയിൽ പോയതെന്ന് മന്ത്രി പ്രതികരിച്ചു. പ്രതിഷേധം ശക്തമായതോടെ കൃഷ് അൻസാരി ഇൻസ്റ്റാഗ്രാമിൽ നിന്ന് വീഡിയോ നീക്കം ചെയ്തു.The post ജാർഖണ്ഡിലെ ആശുപത്രിയിൽ മന്ത്രി പുത്രന്റെയും കൂട്ടുകാരുടെയും നേതൃത്വത്തിൽ ‘പരിശോധന’യും റീൽ ചിത്രീകരണവും; സംഭവം വിവാദത്തിൽ appeared first on Kairali News | Kairali News Live.