കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ജനക്കൂട്ടം ആലപ്പുഴയില്‍ എത്തും; സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: മന്ത്രി സജി ചെറിയാന്‍

Wait 5 sec.

വിഎസിനെ കാണാന്‍ കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ജനക്കൂട്ടം ആലപ്പുഴയില്‍ എത്തുമെന്ന് മന്ത്രി സജി ചെറിയാന്‍. ആലപ്പുഴയില്‍ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സജി ചെറിയാന്‍ പറഞ്ഞു. വീട്ടിലും ഓഫീസിലും സ്ഥലപരിമിതിയുള്ളതിനാല്‍ പരമാവധിപേര്‍ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ എത്തണമെന്നാണ് നിര്‍ദേശം.രാവിലെ 9 മണിക്ക് ആലപ്പുഴ ജില്ലാകമ്മിറ്റി ഓഫീസിലും തുടര്‍ന്ന് 10 മണിക്ക് ആലപ്പുഴ റീക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനം നടത്തും. സംസ്‌കാരം ഔദ്യോഗിക ചടങ്ങുകളോടെ വൈകീട്ട് 3ന് ആലപ്പുഴ വലിയ ചുടുകാട്ടില്‍ നടക്കും.Also read- കേരളത്തിന്റെ സമരയൗവനത്തിന് തലസ്ഥാനം വിടചൊല്ലി: വിലാപയാത്ര ആലപ്പുഴയിലേക്ക്ആലപ്പുഴയിലേക്ക് പുറപ്പെട്ട വിലാപയാത്രയില്‍ വഴിയോരങ്ങളില്‍ വിഎസിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് തടിച്ചുകൂടിയത്. രാവിലെ 9 മുതൽ ആരംഭിച്ച ദർബാർ ഹാളിലെ പൊതുദർശനം രണ്ടോടെ അവസാനിച്ചു. മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ഔദ്യോ​ഗിക ബഹുമതി നൽകിയാണ് വി എസിന്റെ മൃതദേഹം ഹാളിനു പുറത്തേക്കെത്തിച്ചത്.അതേസമയം അന്തരിച്ച മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി ആലപ്പുഴ ജില്ലയില്‍ നാളെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.The post കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ജനക്കൂട്ടം ആലപ്പുഴയില്‍ എത്തും; സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: മന്ത്രി സജി ചെറിയാന്‍ appeared first on Kairali News | Kairali News Live.