നമ്മുടെ നടന്മാര്‍ അന്യ ഭാഷകളില്‍ പോകുമ്പോള്‍ ബഹുമാനം കൂടുതല്‍ കിട്ടുന്നത് എന്തുകൊണ്ടെന്ന് ഇപ്പോള്‍ മനസിലായി: എംസി ജോസഫ്

Wait 5 sec.

ഭാഷയും സംസ്കാരവും പ്രദേശവും മറന്ന് മറ്റൊരു സ്ഥലത്ത്, മറ്റൊരു രീതിയിൽ അഭിനയിക്കുക എന്നത് വളരെ ചലഞ്ചിങ്ങായ ഒരു കാര്യമാണെന്ന് സംവിധായകൻ എംസി ജോസഫ്. മറ്റ് ഭാഷകളിലെ നടന്മാരുമായി മലയാളത്തിൽ വർക്ക് ചെയ്യുമ്പോഴാണ് ഫഹദിനെപ്പോലെ, നമ്മുടെ ഇന്റസ്ട്രിയിൽ നിന്ന് മറ്റ് ഭാഷകളിൽ പോയി അഭിനയിക്കുന്ന നടന്മാർക്ക് എന്തുകൊണ്ട് കൂടുതൽ ബഹുമാനം ലഭിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസിലാവുക. സ്ക്രിപ്റ്റ് ഡിമാൻഡ് ചെയ്തതുകൊണ്ടാണ് തന്റെ ഏറ്റവും പുതിയ സിനിമയായ മീശയിൽ കതിരിനെപ്പോലെ ഒരു നടനെ കാസ്റ്റ് ചെയ്തതെന്നും എംസി ജോസഫ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.എംസി ജോസഫിന്റെ വാക്കുകൾസി​ഗ്നിഫിക്കൻഡ് റോൾ ചെയ്ത ആക്ടർ എന്നതുകൊണ്ട് തന്നെയാണ് കതിറിനെ മീശയിൽ തിരഞ്ഞെടുക്കാൻ കാരണം. തമിഴ് നാട്ടിൽ നിന്നുള്ള ഒരു അച്ഛനും അമ്മയും വളർത്തിയ, കേരളത്തിൽ നിന്നുള്ള പയ്യൻ എന്നാണ് കതിരിന്റെ കഥാപാത്രത്തിന്റെ ആദ്യത്തെ ബ്രീഫ്. പിന്നെ, മലയാളം തന്നെയായിരുന്നു അദ്ദേഹവുമായി ഡീൽ ചെയ്യുമ്പോൾ ഉണ്ടായിരുന്ന ഏറ്റവും വലിയ ചലഞ്ച്. റീജിയൺ മാറി, ഭാഷ മാറി, സംസ്കാരം മാറി അഭിനയിക്കുക എന്നത് വലിയൊരു ചലഞ്ച് തന്നെയാണ്. പക്ഷെ, എല്ലാ ചലഞ്ചുകളെയും മറികടന്ന് കതിർ അത് മനോഹരമായി ചെയ്തു. ഇത്തരത്തിൽ വർക്ക് ചെയ്യുമ്പോഴാണ് നമ്മുടെ ഇന്റസ്ട്രിയിൽ നിന്നുള്ള താരങ്ങൾ മറ്റു ഭാഷകളിൽ പോയി വർക്ക് ചെയ്യുമ്പോൾ കൂടുതൽ റെസ്പെക്ട് അതിന് കിട്ടുന്നത് എന്ന് മനസിലാകുന്നത്. സ്ക്രിപ്റ്റ് ഡിമാൻഡ് ചെയ്തതുകൊണ്ടാണ് കതിരിലേക്ക് എത്തുന്നത്. മറ്റുള്ളവരെ അപേക്ഷിച്ച് നോക്കുമ്പോൾ, നമുക്ക് നമ്മുടെ മീറ്ററിൽ അഭിനയിക്കുന്ന ഒരാളെ കിട്ടുന്നത് വളരെ നല്ലതാണല്ലോ. അത് കതിർ വന്നതോടെ ഈസിയായി. എംസി ജോസഫ് പറഞ്ഞു.