ഏവർക്കും ഏറെ നൊസ്റ്റാൾ‍‍ജിയ ഉണർത്തുന്ന ഒരു വാഹനമാണ് കൈനറ്റിക്ക് ഹോണ്ട. ഈ സ്കൂട്ടറിന്റെ ഇലക്ട്രിക്ക് പതിപ്പ് ഈ മാസം 28 ന് ഇന്ത്യിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. വാഹനത്തിന്റെ മറ്റൊരു പതിപ്പായ ഇ ലൂണ എന്ന സ്കൂട്ടർ പുറത്തിറക്കിയതിന് പിന്നാലെയാണ് കൈനറ്റിക്ക് ഗ്രീൻ ഡിഎക്സ് പുറത്തിറങ്ങുന്നത്. കൈനറ്റിക് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ കൈനറ്റിക് ഗ്രീൻ ആണ് ഈ വാഹനം അവതരിപ്പിക്കുന്നത്.കൈനറ്റിക് ഗ്രീൻ അടുത്തിടെ പുതിയ ഡിഎക്സ് ഇലക്ട്രിക് സ്കൂട്ടറിന്റെ ഡിസൈൻ പേറ്റന്റ് സമർപ്പിച്ചിരുന്നു. ഈ വാഹനം ഒറ്റ നോട്ടത്തിൽ കൈനറ്റിക് ഹോണ്ട പോലെത്തന്നെ ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡിആർഎൽ ഹെഡ് ക്ലസ്റ്ററാണ് ഒറിജിനൽ കൈനറ്റിക് ഹോണ്ടയിൽ നിന്ന് വേറിട്ട ലുക്ക് നൽകുന്നത്.ALSO READ – നിരത്ത് കീഴടക്കിയ എസ് യു വി രാജാവ്; ഹുണ്ടായ് ക്രെറ്റയ്ക്ക് 10 വയസ്!വാഹനത്തിന്റെ മറ്റ് സവിശേഷതകൾ ഒന്നും കമ്പനി പുറത്തു വിട്ടിട്ടില്ല. ഇന്ത്യയിലെ കൈനറ്റിക്ക് എൻജിനിയറിങ്ങും ജപ്പാനിന്റെ ഹോണ്ട മോട്ടോർ കമ്പനിയും ചേർന്നാണ് 1984 നും 2007 നും ഇടയിൽ വാഹനം വികസിപ്പിച്ചെടുത്തത്. ഹോണ്ട എൻഎച്ച് സീരീസ് സ്കൂട്ടറുകളെ അടിസ്ഥാനപ്പെടുത്തിയാണ് കൈനറ്റിക്ക് ഹോണ്ട നിർമ്മിച്ചിരിക്കുന്നത്. 98 സിസി ടൂ സ്ട്രോക്ക് എയർ കൂൾഡ് എൻ‍ജിനാണ് ഈ വാഹനത്തിൽ ഉൾപ്പെട്ടിരുന്നത്.The post കൈനറ്റിക്ക് ഹോണ്ട സ്കൂട്ടറിന്റെ ഇലക്ട്രിക്ക് പതിപ്പ് ഈ മാസം ഇന്ത്യിൽ എത്തും appeared first on Kairali News | Kairali News Live.