പാലിൽ മായമുണ്ടോ ? എങ്ങനെ കണ്ടുപിടിക്കാം ?

Wait 5 sec.

ആരോ​ഗ്യപ്രദമായ നിരവധി ​ഗുണങ്ങളുള്ള ഒന്നാണ് പാൽ. കാത്സ്യത്തിന്‍റെ മികച്ച ഉറവിടം കൂടിയാണ് പാല്‍. അതിനാല്‍ ദിവസവും പാല്‍ കുടിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. രാത്രി കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. എന്നാൽ എന്ത് വിശ്വസിച്ച് കുടിക്കും ? വിപണിയില്‍ ഇറക്കുന്ന പാലില്‍ പലതരം മായം കലര്‍ന്നിരിക്കാനിടയുണ്ട്. യൂറിയ, ഡിറ്റര്‍ജന്റുകള്‍, സോപ്പ്, ഹൈഡ്രജന്‍ പെറോക്‌സൈഡ്, സ്റ്റാര്‍ച്ച്, സോഡിയം ഹെഡ്രഡന്‍ കാര്‍ബണേറ്റ്, ഉപ്പ് തുടങ്ങിയ ദോഷകരമായ വസ്തുക്കള്‍ ചേര്‍ന്നിട്ടുണ്ടാവാം. ഇത് നല്ലതാണോയെന്ന് എങ്ങനെയറിയാം ?പാലില്‍ ചേര്‍ക്കുന്ന ഒരു പ്രധാന മായമാണ് യൂറിയ. കൊഴുപ്പുണ്ടാകാനും നിറം വര്‍ധിക്കാനും വേണ്ടിയാണ് ഇത് ചേര്‍ക്കുന്നത്. ഒരു ടീസ്പൂണ്‍ പാല്‍ എടുത്ത് ഒരു ടെസ്റ്റ് ട്യൂബിലേക്ക് ഒഴിക്കുക. അതിലേക്ക് അര ടീസ്പൂണ്‍ സോയബീന്‍ പൗഡര്‍ ചേര്‍ക്കുക. അഞ്ച് മിനിറ്റിന് ശേഷം ഒരു ചുവന്ന ലിറ്റ്മസ് പേപ്പര്‍ ഇതിലേക്ക് മുക്കുക. ലിറ്റ്മസ് പേപ്പറിന്റെ നിറം നീലയാണെങ്കില്‍ അതില്‍ യൂറിയ അടങ്ങിയിട്ടുണ്ടെന്ന് മനസിലാക്കാം.ALSO READ: ഇഢലിക്ക് കറി ഒന്നും ഉണ്ടാക്കിയില്ലേ? ഇത് പരീക്ഷിക്കൂ..!ഒരു മിനുസമുള്ള ചരിഞ്ഞ പ്രതലത്തില്‍ ഒരു തുള്ളി പാല് പുരട്ടുക. ശുദ്ധമായ പാലാണെങ്കില്‍ ഒരു വെളുത്ത അടയാളത്തോടൊപ്പം സാവധാനം ഒഴുകി പോകും. ഒരു അടയാളവും ഇല്ലാതെ ഒഴുകി പോകുന്ന പാലാണെങ്കില്‍ അതില്‍ വെള്ളം കലര്‍ന്നിട്ടുണ്ടാവും. പാലും തുല്യ അളവില്‍ വെള്ളവും എടുക്കുക. മിശ്രിതം നന്നായി കുലുക്കുക. പാലില്‍ ഡിറ്റര്‍ജന്റ് ചേര്‍ത്തിട്ടുണ്ടെങ്കില്‍ അതില്‍ അതില്‍ കട്ടിയുള്ള നുര ഉണ്ടാവും. ശുദ്ധമായ പാലില്‍ നേര്‍ത്ത നുരയുടെ പാളി മാത്രമേ ഉണ്ടാവുകയുളളൂ.രണ്ടോ മൂന്നോ മില്ലി പാല്‍ 5 മില്ലി ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിക്കുക. തണുത്ത ശേഷം രണ്ട് മൂന്ന് തുള്ളി അയോഡിന്‍ ടിന്‍സര്‍ ചേര്‍ക്കുക. നീല നിറം ഉണ്ടെങ്കില്‍ അതില്‍ അന്നജത്തിന്റെ സാന്നിധ്യം ഉണ്ടെന്ന് ഉറപ്പിക്കാം.ഒരു പാത്രത്തില്‍ അഞ്ച് മില്ലി പാല്‍ എടുക്കുക. പിന്നീട് ഇത് തിളച്ച വെള്ളത്തില്‍ അഞ്ച് മിനിറ്റ് വയ്ക്കുക. ശേഷം അനക്കാതെ പാത്രം ചൂടുവെള്ളത്തില്‍നിന്നെടുക്കുക. മായം ചേര്‍ക്കാത്ത പാലില്‍ ചെറിയ കണികകള്‍ പോലും ഉണ്ടാവില്ല. മായം ചേര്‍ത്ത പാലില്‍ അവശിഷിപ്ത കണികകളോ അമ്ലഗന്ധമോ ഉണ്ടായിരിക്കും.The post പാലിൽ മായമുണ്ടോ ? എങ്ങനെ കണ്ടുപിടിക്കാം ? appeared first on Kairali News | Kairali News Live.