പീരുമേട്ടിലെ സീതയുടെ മരണം കാട്ടാന ആക്രമണത്തിൽ തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്ന് ഇടുക്കി എസ്പി വിഷ്ണു പ്രദീപ് ടി കെ പറഞ്ഞു. സത്യത്തിനൊപ്പം നിന്ന കൈരളി ന്യൂസിന് സീതയുടെ കുടുംബം നന്ദി പറഞ്ഞു. കൈരളി ന്യൂസിന്റെ അന്വേഷണാത്മക മാധ്യമപ്രവർത്തനം അഭിനന്ദനാർഹമെന്ന് സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റി അറിയിച്ചു. ശരീരത്തിലെ പരുക്കുകളും വാരിയെല്ലുകൾ ഒടിഞ്ഞതും കാട്ടാന ആക്രമണത്തിൽ തന്നെയെന്നും ഒരാഴ്ച്ചയ്ക്കകം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്നും ഇടുക്കി എസ്പി വിഷ്ണു പ്രദീപ് ടി കെ വാർത്താ സമ്മേളനത്തിലാണ് അറിയിച്ചത്. ALSO READ; നിലക്കാതെ പെയ്ത് മഴ: സംസ്ഥാനത്ത് വ്യാപക നാശനഷ്ടം; കണ്ണൂരിൽ വീടിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചുഡി എഫ് ഓയും പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറും ഒത്തു കളിച്ച് തന്നെ കൊലപാതകി ആക്കാൻ ശ്രമിച്ചുവെന്നും തങ്ങളെ കേൾക്കാൻ തയ്യാറായത് കൈരളി ന്യൂസ് മാത്രമാണെന്നും സത്യം ജനങ്ങളോട് പറഞ്ഞ കൈരളി ന്യൂസിനോട് നന്ദി പറയുന്നുവെന്നും സീതയുടെ ഭർത്താവ് ബിനു പറഞ്ഞു. കൈരളി ന്യൂസിന്‍റെ അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസാണ് അഭിനന്ദനങ്ങൾ അറിയിച്ചത്. നിരപരാധിയെ കൊലപാതകിയാക്കാൻ ശ്രമിച്ച ഡി എഫ് ഓയ്ക്കും സർജനുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും, കൊലപാതകമെന്നു പറഞ്ഞ് തടഞ്ഞു വച്ചിരിക്കുന്ന ആനുകൂല്യങ്ങൾ വനംവകുപ്പ് എത്രയും വേഗം കുടുംബത്തിനും നൽകണമെന്നും സി വി വർഗീസ് പറഞ്ഞു.The post പീരുമേട്ടിലെ സീതയുടെ മരണം കാട്ടാന ആക്രമണം തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്; സത്യത്തിനൊപ്പം നിന്ന കൈരളി ന്യൂസിന് നന്ദി പറഞ്ഞ് കുടുംബം appeared first on Kairali News | Kairali News Live.