റോഡിലേക്ക് ചെറു വിമാനം ഇടിച്ചിറങ്ങി അപകടം. ഇറ്റലിയിലെ ബ്രെസിയയില്‍ തിരക്കേറിയ റോഡിലേക്ക് ചെറു വിമാനം ഇടിച്ചിറങ്ങുകയായിരുന്നു. തുടര്‍ന്ന് വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു.A21 കോര്‍ഡമോള്‍ – ഓസ്പിറ്റേല്‍ ഹൈവേയിലാണ് ചെറു വിമാനം ഇടിച്ചിറങ്ങിയത്. ഇടിയുടെ ആഘാതത്തില്‍ രണ്ട് കാറുകള്‍ക്ക് തീപിടിച്ചു. ഒരു ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.Also Read : ഒടുവിൽ മഞ്ഞുരുക്കം: മാലദ്വീപിന് 4,850 കോടി രൂപയുടെ വായ്പാ സഹായം പ്രഖ്യാപിച്ച് ഇന്ത്യ2 dead as small plane plunges onto busy Italian highway near Brescia yesterday. Eyewitnesses describe aircraft spiraling out of control before fiery crash Tuesday noon — Italy's Rai NewsElderly pilot and passenger burned beyond recognition in wreckage — both killed instantly pic.twitter.com/NfOKG9c9rm— World Safety (@nickngei2) July 23, 2025 വിമാനം അതിവേഗത്തിൽ താഴേക്ക് ഇറങ്ങുകയും പിന്നീട് നടപ്പാതയിൽ ഇടിക്കുകയും ചെയ്യുന്നതിന്‍റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. റാവാഗ്ലിയ ഹൈവേയിൽ അടിയന്തര ലാൻഡിംഗ് നടത്താൻ ശ്രമിച്ചെങ്കിലും വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാൻ കഴിഞ്ഞില്ല. തുടര്‍ന്നാണ് അപകടമുണ്ടായത്.The post വിമാനം റോഡിലേക്ക് ഇടിച്ചിറങ്ങി, പിന്നീട് പൊട്ടിത്തെറി; ഇറ്റലിയില് 2 പേര് കൊല്ലപ്പെട്ടു appeared first on Kairali News | Kairali News Live.