തിരുവനന്തപുരം | വിദ്യാര്‍ഥി വൈദ്യുതാഘാതമേറ്റുമരിച്ച തേവലക്കര സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.സ്‌കൂള്‍ മാനേജരെ പുറത്താക്കിയാണ് സര്‍ക്കാര്‍ നടപടി. സി പി എം ആഭിമുഖ്യത്തിലുള്ള മാനേജ് മെന്റാണ് സ്‌കൂള്‍ നടത്തി വന്നിരുന്നത്. മന്ത്രി ശിവന്‍കുട്ടിയാണ് നടപടികള്‍ അറിയിച്ചത്. സംഭവത്തിനു ശേഷം സ്‌കൂള്‍ ഹെഡ്മാസ്റ്ററെ സസ്‌പെന്റ് ചെയ്തിരുന്നു.