സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രതികൾ ജയിൽ ചാടിയത് യുഡിഎഫ് ഭരണ കാലത്ത്.. ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ എൽഡിഎഫ് സർക്കാരിനെ വിമർശിക്കുന്ന യുഡിഎഫിന്റെ കാലത്ത്, 6 പേരാണ് കേരളത്തിൽ മാത്രം ജയിൽ ചാടിയവർ. അതേസമയം, രാജ്യത്തും യുഡിഫ് ഭരണത്തിൽ, ജയിൽ ചാടിയവർ നിരവധിയാണ്.1994 മുതൽ 2013 വരെയുള്ള കാലയളവിൽ യുഡിഎഫ് ഭരണകാലത്ത് മാത്രം ആറു പേരാണ് ജയിൽ ചാടിയത്. 1994 ൽ ജയിൽ ചാടിയ ശിവജി മുതൽ 2013ൽ ജയിൽ ചാടിയ റിപ്പർ ജയാനന്ദൻ, പ്രകാശ് എന്നിവർ വരെ നീളുന്നു ആ പട്ടിക. ജയിലിൽ യോഗത്തിനെത്തിയ ആഭ്യന്തരമന്ത്രിയുടെ കാറിൽ കയറി പ്രതി രക്ഷപ്പെട്ടതും യുഡിഎഫ് കാലത്താണെന്നതാണ് മറ്റൊരു വസ്തുത. 36 ജയിൽ ഉദ്യോഗസ്ഥർ നോക്കിനിൽക്കെയായിരുന്നു പ്രതിയുടെ രക്ഷപ്പെടൽ.യുഡിഎഫ് കാലത്തെ പ്രതികളുടെ ജയിൽചാട്ട കണക്കിലെ വസ്തുതകൾ ഇങ്ങനെയായിരിക്കെയാണ്, റിപ്പർ ജയാനന്ദൻ ചാടിയ അതേ രീതിയിൽ, ഗോവിന്ദച്ചാമിയും ജയിൽ ചാടിയത്. എന്നാൽ റിപ്പർ ജയാനന്ദനെ പിടികൂടാൻ യുഡിഫ് സർക്കാരിനും പോലീസിനും മൂന്നുമാസം വേണ്ടിവന്നെങ്കിൽ, ഗോവിന്ദച്ചാമിയെ മണിക്കൂറുകൾക്കുള്ളിലാണ് കേരള പോലീസും എൽഡിഎഫ് സർക്കാരും പിടികൂടിയത്. എന്നാൽ, വസ്തുത മറച്ചു വെച്ചാണ്, പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. ALSO READ: ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റുന്നു; കൊണ്ടുപോകുന്നത് അതീവ സുരക്ഷയിൽകേരളത്തിന് പുറത്തെ കണക്കുകൾ എടുത്തു നോക്കിയാലും സമാനമാണ് സ്ഥിതി. യുഡിഎഫ് ഭരിക്കുന്ന ഇടങ്ങളിൽജയിൽ ചാടിയവരുടെ എണ്ണം നിരവധിയാണ്. തീഹാർ, ബുറെൽ ജയിലുകളിൽ നിന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് മയക്കുമരുന്ന് അടങ്ങിയ ലഡു നൽകിയും ജയിലിനകത്ത് തുരങ്കം കുഴിച്ച് പ്രതികൾ പുറത്തുചാടിയതും കൊണ്ഗ്രസ്സ് ഭരണകാലത്തായിരുന്നു. ജയിൽ ചാടിയവരിൽ ചുരുക്കം പേരെ മാത്രമാണ് പിടികൂടാൻ സാധിച്ചിട്ടുള്ളത്. ടാർസന്റെ സിനിമയിൽ പോലും ഇത്തരം സംഭവങ്ങൾ കണ്ടിട്ടില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിനു ഈ സത്യങ്ങൾ അറിയാഞ്ഞിട്ടാണോ അതോ കണ്ടില്ലെന്ന് നടിക്കുന്നതാണോ.. The post സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രതികൾ ജയിൽ ചാടിയത് യുഡിഎഫ് ഭരണ കാലത്ത്; വസ്തുത മറന്ന് കോൺഗ്രസ് നേതാക്കളുടെ വിമർശനം appeared first on Kairali News | Kairali News Live.