പദ്ധതി നടത്തിപ്പും നിയമനങ്ങളുമായി ബന്ധപ്പെട്ട രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ; അക്കമിട്ട് മറുപടി നിരത്തി അനര്‍ട്ട്

Wait 5 sec.

സംസ്ഥാനത്ത് അനര്‍ട്ട് നടപ്പിലാക്കുന്ന പദ്ധതികളുമായി ബന്ധപ്പെട്ട രമേശ് ചെന്നിത്തലയുടെആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി നിരത്തി അനര്‍ട്ട്. പദ്ധതി നടത്തിപ്പും നിയമനങ്ങളുമായി ബന്ധപ്പെട്ട ചെന്നിത്തലയുടെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമെന്ന് അനര്‍ട്ട് മറുപടിയില്‍ വ്യക്തമാക്കുന്നു. രമേശ് ചെന്നിത്തല ഉന്നയിച്ച 9 ചോദ്യങ്ങള്‍ക്കാണ് അനര്‍ട്ട് രേഖകള്‍ ഉദ്ധരിച്ച് വിശദമായ മറുപടി നല്‍കിയത്.പിഎം കുസും പദ്ധതിയുടെ നടത്തിപ്പ്, അനര്‍ട്ടിലെ നിയമനങ്ങള്‍, കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍, സോളാര്‍ പ്ലാന്‍റുമായി ബന്ധപ്പെട്ട ടെണ്ടര്‍ എന്നിവയിലടക്കമാണ് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപണങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ ആരോപണങ്ങളെല്ലാം വസ്തുതാവിരുദ്ധമെന്ന് വ്യക്തമാക്കിക്കൊണ്ട് രേഖകള്‍ സഹിതമാണ് അനര്‍ട്ടിന്‍റെ മറുപടി.ALSO READ; നിലക്കാതെ പെയ്ത് മഴ: സംസ്ഥാനത്ത് വ്യാപക നാശനഷ്ടം; കണ്ണൂരിൽ വീടിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചുഅഞ്ചു കോടി രൂപ വരെ മാത്രം ടെൻഡർ വിളിക്കാൻ അർഹതയുള്ള അനെർട്ട് സിഇഒ 240 കോടി രൂപയുടെ ടെൻഡർ വിളിച്ചെന്നായിരുന്നു ചെന്നിത്തലയുടെ ഒന്നാമത്തെ ആരോപണം. എന്നാൽ, സോളാർ പ്ലാന്റ് നിർമ്മാണത്തിനായി എസ്റ്റിമേറ്റ് തയ്യാറാക്കി, ടെണ്ടർ നടത്താന്‍ അനെർട്ടിന് നിശ്ചയിച്ചിട്ടുള്ള പരിധി നിലവിൽ 25 കോടി രൂപയാണ്. ഇത്തരത്തിൽ നടത്തിയ തുക നിർണ്ണയ പ്രക്രിയയിൽ ഏറ്റവും ഉയർന്ന പ്ലാന്റ് ശേഷിയായ 150 കിലോവാട്ടിന് പോലും 1 കോടി രൂപ മാത്രമാണ് മതിപ്പ് ചെലവ്. അപ്പോൾ 240 കോടി രൂപയുടെ ഒരു പ്രവർത്തിക്കുള്ള ടെണ്ടർ ക്ഷണിച്ചു എന്ന് പറയുന്നതിന് അടിസ്ഥാനമില്ലെന്നാണ് രേഖകള്‍ മുന്‍നിര്‍ത്തിയുള്ള അനര്‍ട്ടിന്‍റെ മറുപടി.കഴിഞ്ഞ 32 വർഷമായി അനെർട്ട് MNRE പദ്ധതികൾ നേരിട്ട് നടപ്പിലാക്കുന്നുണ്ട്. 10,000 റൂപ്ടോപ്പ് പദ്ധതിക്കുള്ള എംപാനൽമെന്‍റ് നടപടിയും സമാനമായ രീതിയിലാണ് നടത്തിയത്. ഈ കാലയളവിലെ കൺട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ ഓഡിറ്റ് പൂർത്തിയാക്കിയതാണ്. അനർട്ട് നടത്തിയ എംപാനൽമെന്റ് പ്രക്രിയയിൽ എന്തെങ്കിലും തെറ്റ് കണ്ടെത്തിയിട്ടില്ലെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു.ALSO READ; നാദാപുരത്ത് വിദ്യാർഥിനികൾക്ക് നേരേ തെരുവുനായ ആക്രമണം; ബാഗ് കൊണ്ട് പ്രതിരോധിച്ച് കുട്ടികൾടെണ്ടർ വ്യവസ്ഥകൾ പാലിക്കാത്തവർക്കും ഓർഡർ നൽകി എന്നതായിരുന്നു മറ്റൊരു ആരോപണം. എന്നാല്‍ സർക്കാരിന്‍റെ ഇ ടെണ്ടർ പോർട്ടൽ ആയ കേരള ടെണ്ടർസ് മുഖേനെയാണ് അനർട്ട് പദ്ധതിക്കുള്ള എംപാനൽമെന്‍റ് / റേറ്റ് നിർണ്ണയ പ്രക്രിയ ടെൻഡർ ക്ഷണിച്ചത്. കമ്പനികൾ സമർപ്പിച്ച ബിഡുകൾ പോർട്ടലിൽ ഇപ്പോഴും ലഭ്യമാണ്, അത് ആർക്കു വേണമെങ്കിലും പരിശോധിക്കാമെന്നും മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ ചെന്നിത്തല ഉന്നയിച്ച 9 ചോദ്യങ്ങള്‍ക്കാണ് അനര്‍ട്ട് രേഖകള്‍ അടക്കം മുന്‍നിര്‍ത്തി മറുപടി നല്‍കിയിരിക്കുന്നത്.The post പദ്ധതി നടത്തിപ്പും നിയമനങ്ങളുമായി ബന്ധപ്പെട്ട രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ; അക്കമിട്ട് മറുപടി നിരത്തി അനര്‍ട്ട് appeared first on Kairali News | Kairali News Live.