മഹാരാഷ്ട്രയിലെ സോളാപൂരില്‍ 16 വയസ്സുള്ള ആണ്‍കുട്ടി ആത്മഹത്യ ചെയ്തു. ശിവശരണ്‍ ഭൂതാലി തല്‍കോട്ടി എന്ന ആണ്‍കുട്ടിയെ അമ്മാവന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് മൂന്ന് മാസം മുമ്പ് കുട്ടിയുടെ അമ്മ മരിച്ചിരുന്നു.ശിവശരണ്‍ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പത്താം ക്ലാസില്‍ 92 ശതമാനം മാര്‍ക്ക് നേടിയിരുന്ന ശിവശരണിന് ഡോക്ടറാകണമെന്ന ആഗ്രഹമുണ്ടായിരുന്നു. സംഭവത്തില്‍ സോളാപൂര്‍ സിറ്റി പോലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.ആണ്‍കുട്ടി മരിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിരുന്നു. അമ്മയെ സ്വപ്നം കണ്ടിരുന്നുവെന്നും അമ്മയുടെ അടുത്തേക്ക് വരാന്‍ അമ്മ തന്നെ വിളിച്ചതിനെ തുടര്‍ന്നുമാണ് ആത്മഹത്യ ചെയ്തതെന്നും കുട്ടി ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.Also Read : ‘തമിഴ് നാട്ടിലേക്ക് കടക്കാനാൻ പദ്ധതിയിട്ടു, സഹതടവുകാരനോട് ജയിൽ ചാട്ടത്തെക്കുറിച്ച് പറഞ്ഞു’; ഗോവിന്ദച്ചാമിയുടെ റിമാൻഡ് റിപ്പോർട്ട്‘ഞാന്‍ ശിവശരണ്‍ ആണ്. ജീവിക്കാന്‍ താല്പര്യമില്ലാത്തതിനാല്‍ ഞാന്‍ മരിക്കുകയാണ്. എന്റെ അമ്മ പോയപ്പോള്‍ ഞാന്‍ പോകേണ്ടതായിരുന്നു, എന്റെ മരണത്തിന് കാരണം ഇന്നലെ എന്റെ അമ്മ എന്റെ സ്വപ്നത്തില്‍ വന്നതാണ്. എന്തുകൊണ്ടാണ് ഞാന്‍ ഇത്ര വിഷമിച്ചിരിക്കുന്നതെന്ന് അവര്‍ എന്നോട് ചോദിച്ചു, എന്നോട് അമ്മയുടെ അടുത്തേക്ക് വരാന്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ മരിക്കാമെ വിചാരിച്ചു. എന്റെ അമ്മാവനോടും മുത്തശ്ശിയോടും ഞാന്‍ വളരെ നന്ദിയുള്ളവനാണ്, കാരണം അവര്‍ എന്നെ വളരെയധികം പിന്തുണച്ചു. അവര്‍ എന്നെ വളരെയധികം ലാളിച്ചു,’ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.The post മരിച്ചുപോയ അമ്മ സ്വപ്നത്തില് വന്ന് വിളിച്ചു; 16 കാരന് ജീവനൊടുക്കി, മരിച്ചത് പത്താം ക്ലാസില് 92% മാര്ക്ക് നേടിയ വിദ്യാര്ഥി appeared first on Kairali News | Kairali News Live.