തിരുവനന്തപുരം: കാട്ടാക്കടയിൽ യുവ അഭിഭാഷകനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. മലയം സ്വദേശി ജിനേഷ് ജയനാണ് അറസ്റ്റിലായത്. പട്രോളിങ്ങിനിടെ കാട്ടാക്കട പോലീസ് ആണ് പ്രതിയെ സാഹസികമായി പിടികൂടിയത്.നിരവധി എം ഡി എം എ കേസിലെയും പോക്സോ കേസിലെയും പ്രതിയാണ് അറസ്റ്റിലായ ജിനേഷ് ജയൻ. പോക്സോ കോടതിയിൽ വിചാരണയ്ക്ക് തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്ന് 31കാരനായ പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ അഭിഭാഷകനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.Also Read: കോഴിക്കോട്ടെ കഞ്ചാവ് വേട്ടയിലെ മുഖ്യകണ്ണികള്‍ പിടിയില്‍; ബംഗാൾ സ്വദേശി അടക്കം കസ്റ്റഡിയിൽപെട്രോളിങ്ങിനിടെയാണ് കാട്ടാക്കട പോലീസ് പ്രതിയെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി പൊലീസ് സംഘം പിടികൂടി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. തുടർന്ന് പ്രതിയെ കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിനായുള്ള അപേക്ഷ കോടതിയിൽ സമർപ്പിക്കുമെന്നും കാട്ടാക്കട എസ്എച്ച്ഓ അറിയിച്ചു. കേസിലെ മറ്റു പ്രതികൾക്കായി അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.The post യുവ അഭിഭാഷകനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിലെ പ്രതി പിടിയിൽ appeared first on Kairali News | Kairali News Live.