പത്തനംതിട്ട | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറില്‍ കയറ്റി ദേഹത്ത് കടന്നുപിടിച്ച് അതിക്രമം കാട്ടുകയും അപമാനിക്കുകയും ചെയ്ത യുവാവിനെ ഇലവുംതിട്ട പോലീസ് പിടികൂടി. അയിരൂര്‍നോര്‍ത്ത് ചെറുകോല്‍പ്പുഴ ഇടത്തറമണ്‍ മുണ്ടപ്ളാക്കല്‍ വീട്ടില്‍ എം പി അജിത്ത് (31)ആണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം രാവിലെ സ്‌കൂളില്‍ പോകുന്ന വഴി പുതിയത്തു പടിക്കല്‍ ബസ് സ്റ്റോപ്പിന് സമീപത്ത് വച്ച് ബലമായി കാറില്‍ പിടിച്ചുകയറ്റിയശേഷം അതിക്രമം കാട്ടുകയായിരുന്നു. കാര്‍ പോലീസ് പിടിച്ചെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. എസ് ഐ കെ എന്‍ അനില്‍ കുമാര്‍, സി പി ഓ നീനു എം വര്‍ഗീസ് അന്വേഷണ സംഘത്തിലുണ്ട്.